• HOME
 • »
 • NEWS
 • »
 • world
 • »
 • UAE | ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഉണ്ടായ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം യു.എ.ഇ. തടഞ്ഞു

UAE | ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഉണ്ടായ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം യു.എ.ഇ. തടഞ്ഞു

അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത പ്രദേശത്താണ് പതിച്ചതെന്ന് എമിറാത്തി പ്രതിരോധ മന്ത്രാലയം

UAE

UAE

 • Share this:
  ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് (Israel President Isaac Herzog) ആതിഥ്യമരുളുന്നതിനിടെ യെമനിലെ ഹൂതികൾ (Yemen's Houthi)  വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ (ballistic missile) തടഞ്ഞതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (The UAE) അറിയിച്ചു.

  മിസൈൽ തടഞ്ഞുനിർത്തി നശിപ്പിക്കുകയും അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത പ്രദേശത്താണ് പതിച്ചതെന്നും എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയെയാണോ മിഡിൽ ഈസ്റ്റിലെ ബിസിനസ്, ടൂറിസം ഹബ്ബായ ദുബായിയെ ലക്ഷ്യമാക്കിയാണോ മിസൈൽ ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

  ഗൾഫ് രാജ്യത്തിലെ വ്യോമഗതാഗതം പതിവുപോലെ നടക്കുന്നുണ്ടെന്നും ആക്രമണമുണ്ടായിട്ടും എല്ലാ വ്യോമഗതാഗത പ്രവർത്തനങ്ങളും സാധാരണ നിലയിലാണെന്നും യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതായി സംസ്ഥാന വാർത്താ ഏജൻസിയെ (WAM) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

  പതിനായിരങ്ങൾ കൊല്ലപ്പെടുകയും, രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്ത ഏഴ് വർഷം നീണ്ട പോരാട്ടത്തിൽ, യെമനിലെ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ് യുഎഇ.

  യുഎഇയ്ക്കുള്ളിലെ പുതിയ സൈനിക നടപടിയുടെ വിശദാംശങ്ങൾ മണിക്കൂറുകൾക്കുള്ളിൽ സംഘം വെളിപ്പെടുത്തുമെന്ന് യെമനിലെ ഹൂതി സൈനിക വക്താവ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

  ജനുവരി 17-ന് ഹൂതികൾ അബുദാബിയിൽ മാരകമായ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഹൂതികൾ കടന്നുകയറിയ മേഖലകളിൽ യുഎഇ പിന്തുണയുള്ള യെമൻ സേന ഇടപെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രണ്ടാമത്തെ മിസൈൽ ആക്രമണം പരാജയപ്പെട്ടു.

  യെമനിൽ സ്ഥാപിച്ചിരുന്ന മിസൈൽ ലോഞ്ചറുകൾ സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

  ഹൂതികൾ മുമ്പ് നടത്തിയ മിസൈൽ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തടസ്സപ്പെടുത്തുന്ന വീഡിയോകൾ പങ്കുവെച്ചതിന് നിരവധി ആളുകളെ വിളിപ്പിച്ചതായി ഗൾഫ് സ്റ്റേറ്റിന്റെ പബ്ലിക് പ്രോസിക്യൂട്ടർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളൊന്നും ഉണ്ടായിരുന്നില്ല.

  അബുദാബിയിൽ വെച്ച് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഹെർസോഗ് സുരക്ഷയും ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്യുന്നതിനിടെയാണ് തിങ്കളാഴ്ചത്തെ ആക്രമണം.

  ഹെർസോഗ് രാത്രി അബുദാബിയിൽ ചെലവഴിച്ചതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഹൂതികളുടെ ആക്രമണമുണ്ടായിട്ടും അദ്ദേഹം യുഎഇ സന്ദർശനം തുടരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

  ആക്രമണത്തെ അമേരിക്ക അപലപിച്ചു.

  Summary: UAE intercepted Houthi ballistic missile attack during the visit of Israel President Isaac Herzog. According to a report published by Reuters, 'The Emirati defence ministry said the missile was intercepted and destroyed, adding that its debris fell on an uninhabited area'
  Published by:user_57
  First published: