• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

യു.എ.ഇ. പാസ്പോർട്ട് ലോകത്ത് ഒന്നാമത്


Updated: December 3, 2018, 9:11 AM IST
യു.എ.ഇ. പാസ്പോർട്ട് ലോകത്ത് ഒന്നാമത്

Updated: December 3, 2018, 9:11 AM IST
അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യു.എ.ഇക്ക് അഭിമാനനേട്ടം. ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യു.എ.ഇ സ്വന്തമാക്കിയത്. ദേശീയദിനത്തിലാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയത്. 47-ാം ദേശീയ ദിനത്തിന് തൊട്ടുമുമ്പാണ് സിംഗപൂര്‍ പാസ്‌പോര്‍ട്ടിനെ തള്ളി യുഎഇ പാസ്‌പോര്‍ട്ട് ലോകത്ത് ഒന്നാമതെത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

യുഎഇ പാസ്പോര്‍ട്ടിന്‍റെ വിസ ഫ്രീ സ്കോര്‍ 167 ആയി ഉയര്‍ന്നു. അതായത് യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്.



വീസ ഫ്രീ സ്കോര്‍ 166 ഉള്ള സിംഗപ്പൂര്‍, ജർമനി എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കാണ് ഗ്ലോബല്‍ പാസ്പോര്‍ട്ട് പട്ടികയില്‍ രണ്ടാം സ്ഥാനം. 165 വീസ ഫ്രീ സ്കോര്‍ ഉള്ള ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, യുഎസ്, ദക്ഷിണ കൊറിയ, തുടങ്ങി 11 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ക്ക് മൂന്നാം സ്ഥാനവും ഉണ്ട്. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 66ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങൾ മാത്രമാണ് വിസ ഇല്ലാതെ സന്ദർശിക്കാൻ സാധിക്കുക.

2016 ഡിസംബറില്‍ ലോകത്ത് 27ാം സ്ഥാനത്തായിരുന്നു യുഎഇ പാസ്‌പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഇത് നാലാം റാങ്കായി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത മാസം മൂന്നാം സ്ഥാനത്തുമെത്തി. ഡിസംബര്‍ ഒന്നിന് ഒന്നാം സ്ഥാനവും സ്വന്തമാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ നേട്ടമാണിത്. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 'യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സയിദിന്റെ മഹത്വത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടം. രാജ്യാന്തരതലത്തിൽ യു.എ.ഇയുടെ നയതന്ത്രപ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

First published: December 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...