• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാറിലിരുന്ന് ചുംബിച്ചതിന് സ്ത്രീകളെ യൂബർ ഡ്രൈവർ ഇറക്കിവിട്ടു

news18
Updated: June 14, 2018, 12:49 PM IST
കാറിലിരുന്ന് ചുംബിച്ചതിന് സ്ത്രീകളെ യൂബർ ഡ്രൈവർ ഇറക്കിവിട്ടു
news18
Updated: June 14, 2018, 12:49 PM IST
ന്യൂയോർക്ക്: കാറിലിരുന്ന് ചുംബിച്ചതിന് സ്ത്രീകളെ യൂബർ ഡ്രൈവർ പുറത്താക്കി. ന്യൂയോർക്കിലാണ് സംഭവം. നിയമ വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർ സ്ത്രീകളെ പുറത്താക്കിയത്.

ബുധനാഴ്ചയാണ് സംഭവം. അഹമ്മദ് എല്‍ ബൗതാരി എന്നയാളാണ് ഡ്രൈവർ. ഇയാളുടെ ടാക്സി ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ദി ന്യൂയോർക്ക് സിറ്റി ടാക്സി ആൻഡ് ലിമൗസിൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചു.

അലക്സ് ലൗവിൻ, എമ്മ പിച്ചൽ എന്നിവരെയാണ് ഡ്രൈവർ പുറത്താക്കിയത്. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ഒരു സുഹൃത്തിന്റെ ജൻമദിന പാർട്ടി കഴിഞ്ഞ് മാൻഹട്ടനിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

പരസ്പരം ചുംബിക്കുമ്പോൾ പിന്നിലത്തെ സീറ്റിന്റെ രണ്ട് അറ്റങ്ങളിലാണ് തങ്ങൾ ഇരുന്നതെന്നാണ് ലൗവിൻ സിഎൻഎന്നിനോട് പറഞ്ഞത്. ഒരുതവണ മാത്രമാണ് ചുംബിച്ചതെന്നും തങ്ങളുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

നേരത്തെ യൂബർ യാത്രക്കാർക്കായി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. അതിൽ സഹയാത്രക്കാരനെ സ്പർശിക്കാന്‍ പാടില്ലെന്നും ഡ്രൈവറുമായോ, സഹയാത്രികനുമായോ ലൈംഗിക ബന്ധം പാടില്ലെന്നും നിർദേശം ഉണ്ടായിരുന്നു.

ചുംബിച്ച് വളരെയധികം സമയം കഴിഞ്ഞാണ് ഡ്രൈവർ ഇറക്കിവിട്ടതെന്നും സ്ത്രീകൾ ആരോപിക്കുന്നു. അതേസമയംവളരെ മോശം പെരുമാറ്റമായിരുന്നു സ്ത്രീകളുടേതെന്ന് ഡ്രൈവർ ആരോപിച്ചു. ചുംബിക്കുക മാത്രമല്ല, പെരുമാറ്റം തന്നെ മോശമായിരുന്നുവെന്നാണ് അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരിക്കുന്നത്. ഉച്ചത്തിൽ മൊബൈലിൽ വീഡിയോ വച്ചിരുന്നതായും അവരിലൊരാൾ കാലെടുത്ത് സീറ്റിൽ വച്ചിരുന്നതായും ഡ്രൈവർ പറഞ്ഞു.

സംഭവം സ്ത്രീകളും ഡ്രൈവറും യൂബറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രാ ചാർജ് ആയ 15 ഡോളർ സ്ത്രീകൾക്ക് യൂബര്‍ റീഫണ്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവറെ യൂബർ പുറത്താക്കിയിട്ടുണ്ട്. ഇത്തരം വിവേചനങ്ങൾ അനുവദിക്കില്ലെന്ന് യൂബർ വക്താവ് സൂസൻ ഹെൻട്രിക് പറഞ്ഞു.
First published: June 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍