HOME » NEWS » World » UK FATHER FORCED TO SELL CAR AFTER SON SPENDS MORE THAN ONE LAKH ON APPLE IPHONE GAMES GH

ഐഫോണിൽ ഗെയിം കളിച്ച മകൻ ചെലവഴിച്ചത് 1.3 ലക്ഷം രൂപ; കാശ് അടയ്ക്കാന്‍ കാർ വിറ്റ് പിതാവ്

ഇത്തരം സംഭവങ്ങൾ വളരെ ഗൗരവമായി എടുക്കുന്നുണ്ടെങ്കിലും കുട്ടികൾ അത്തരം ഗെയിമുകൾ കളിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ തങ്ങള്‍ മാതാപിതാക്കളെ ഉപദേശിക്കുമെന്ന് ആപ്പിൾ ലാഡ്ബൈബിളിനോട് പറഞ്ഞു.

News18 Malayalam | Trending Desk
Updated: June 29, 2021, 6:19 PM IST
ഐഫോണിൽ ഗെയിം കളിച്ച മകൻ ചെലവഴിച്ചത് 1.3 ലക്ഷം രൂപ; കാശ് അടയ്ക്കാന്‍ കാർ വിറ്റ് പിതാവ്
Mobile Usage
  • Share this:
കോവിഡ് മഹാമാരി മൂലം സ്കൂള്‍ അടച്ചിട്ടിരിക്കുന്നത് അച്ഛനമ്മമാർക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ല. സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികൾ വീട്ടിൽ ഇരിക്കുന്നത് ചിലപ്പോഴെങ്കിലും രക്ഷകർത്താക്കൾക്ക് തലവേദനയായി മാറുന്നുണ്ട്. അത്തരമൊരു കഥയാണ്‌ ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്.

യു കെയിലെ ഏഴു വയസുകാരൻ ഒരു മൊബൈൽ ഗെയിം കളിച്ചതേയുള്ളൂ. അച്ഛന്‌ നഷ്ടപ്പെട്ടത് തന്റെ കാറാണ്‌. ഏഴു വയസ്സുകാരൻ ഒരു മണിക്കൂറിനുള്ളിൽ 1,800 ഡോളർ (1.3 ലക്ഷം രൂപ) ചെലവഴിച്ചത് കാരണം കുടുംബ കാർ വിൽക്കാൻ നിർബന്ധിതനായിരിക്കുകയാണ് പിതാവ്. ആശാസ് മുത്താസയെന്ന മകൻ വിലയേറിയ നിരവധി ടോപ്പ് - അപ്പുകൾ വാങ്ങിയതാണ് അച്ഛനെ കുത്തുപാള എടുപ്പിച്ചത്.

ചൊവ്വയിൽ നിന്ന് എങ്ങനെ 'സെൽഫി' എടുക്കാം? നാസയുടെ പെർസെവറൻസ് റോവറെടുത്ത സെൽഫിക്ക് പിന്നിലെ ശാസ്ത്രം

‘ഡ്രാഗണ്‍സ്: റൈസ് ഓഫ് ബെര്‍ക്ക്’ എന്ന ഗെയിം കളിക്കുമ്പോൾ £1.99 (150 രൂപ)നും £99 (10000 രൂപ)നും ഇടയിലുള്ള നിരവധി ടോപ്പ് - അപ്പുകൾ മകൻ വാങ്ങിക്കൂട്ടി. തന്നെ കാത്തിരിക്കുന്ന 29 ഇ - മെയിൽ രസീതുകൾ കണ്ടെത്തിയപ്പോഴാണ് 41കാരനായ മുഹമ്മദിന് തന്റെ മകന്റെ ഗെയിം കളിക്കുന്നതു കൊണ്ടുള്ള ദോഷവശം മനസ്സിലാക്കിയത്.

'തുടക്കത്തിൽ, എന്നെ ആരോ പറ്റിച്ചു എന്നാണ് ഞാൻ കരുതിയത്. ഒരു കുട്ടിയുടെ ഗെയിമിന് ഇത്രത്തോളം ചെലവ് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പിന്നീടാണ്‌ ഞാന്‍ വാസ്തവം മനസ്സിലാക്കിയത്,' - മുഹമ്മദ് ലാഡ്ബൈബിളിനോട് പറഞ്ഞു.

ഗതാഗതം, ടൂറിസം, ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്താൻ സൈക്ലിംഗിന് പ്രോത്സാഹനവുമായി സ്പെയിൻ

ഒരു ഡോക്ടറായി ജോലി ചെയ്യുന്ന മുഹമ്മദിന് പരിധിയില്ലാത്ത നിരവധി ഗെയിമുകൾ ഗെയിമിൽ വാങ്ങാമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആപ്പിളിനു നല്‍കിയ പരാതിയെ തുടർന്ന് അദ്ദേഹത്തിന് 207 ഡോളർ (15000 രൂപ) റീഫണ്ട് ലഭിച്ചു. എന്നിരുന്നാലും, ബില്ലിന്റെ ബാക്കി തുക അടയ്ക്കുന്നതിന് അദ്ദേഹത്തിന് തന്റെ ടൊയോട്ട അയഗോ കാർ വിൽക്കേണ്ടി വന്നു.

'ഞാൻ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതിങ്ങനെയാണ്, നന്നായി, ഇതിലൂടെ നിങ്ങൾ എന്നെ വലിച്ചുകീറി, എന്റെ കുട്ടിയെ ഗെയിമിലേക്ക് അടുപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചു,' - നോർത്ത് വെയിൽസില്‍ ഭാര്യ ഫാത്തിമ, മക്കളായ ആഷാസ്, ആരിഫ, അലിയ എന്നിവരോടൊപ്പം താമസിക്കുന്ന മുഹമ്മദ് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ വളരെ ഗൗരവമായി എടുക്കുന്നുണ്ടെങ്കിലും കുട്ടികൾ അത്തരം ഗെയിമുകൾ കളിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ തങ്ങള്‍ മാതാപിതാക്കളെ ഉപദേശിക്കുമെന്ന് ആപ്പിൾ ലാഡ്ബൈബിളിനോട് പറഞ്ഞു.

രാത്രി ഡ്യൂട്ടിസമയത്തെ ഇടവേളയിൽ ഒരുമിച്ചിരുന്ന് പാട്ട് പാടുന്ന ആംബുലൻസ് ഡ്രൈവർമാർ; ജനഹൃദയങ്ങൾ കീഴടക്കി വീഡിയോ

ഒരു കുട്ടി അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് ഒരു ഗെയിമിനായി ഇത്രയേറെ വലിയ തുക ചെലവഴിക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇത്. കഴിഞ്ഞവർഷം, പഞ്ചാബിൽ നിന്നുള്ള ഒരു 17 വയസുള്ള ആൺകുട്ടി തന്റെ മാതാപിതാക്കളുടെ സമ്പാദ്യത്തിൽ നിന്ന് 16 ലക്ഷം രൂപ രഹസ്യമായി വാര്‍ റോയൽ മൊബൈൽ ഗെയിമായ പ്ലെയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഫീല്‍ഡിനുവേണ്ടി (പബ്ജി) ചെലവഴിച്ചു.

ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ലഭിച്ചതിന് ശേഷമാണ് മാതാപിതാക്കൾ ഇതിനെക്കുറിച്ച് അറിയാനിടയായത്. അതുകൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന്റെ മൂല്യം അവനെ പഠിപ്പിക്കാൻ ആ കുട്ടിയെ പിതാവ് സ്കൂട്ടർ റിപ്പയർ ഷോപ്പിൽ ജോലിക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭാവിയില്‍ സ്വന്തം ആരോഗ്യപരിപാലനത്തിനായി വച്ചിരുന്നതു മാത്രമല്ല, മകന്റെ ഭാവിക്കും വേണ്ടി ലാഭിച്ച പണം എല്ലാംതന്നെ ഇപ്പോൾ ഇതിലൂടെ ഇല്ലാതായതില്‍ താൻ നിരാശനാണെന്ന് പിതാവ് പറഞ്ഞിരുന്നു.

അതിനാൽ രക്ഷകർത്താക്കളെ, സ്വന്തം മക്കൾക്ക് മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കുന്നതിനു മുമ്പ് ഒന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്!!
Published by: Joys Joy
First published: June 29, 2021, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories