• HOME
 • »
 • NEWS
 • »
 • world
 • »
 • UK Visa | വിസ കാലതാമസം: ഇന്ത്യന്‍ അപേക്ഷകരോട് ക്ഷമ ചോദിച്ച് യുകെ ഹൈക്കമ്മീഷണര്‍

UK Visa | വിസ കാലതാമസം: ഇന്ത്യന്‍ അപേക്ഷകരോട് ക്ഷമ ചോദിച്ച് യുകെ ഹൈക്കമ്മീഷണര്‍

വിസകള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യുകെ ഹൈകമ്മീഷണര്‍

 • Last Updated :
 • Share this:
  വിസ (VISA) നടപടികള്‍ക്ക് കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് യുകെ (UK) ഹൈകമ്മീഷണര്‍ (High commissioner) അലക്‌സ് എല്ലിസ്  ഇന്ത്യന്‍ (indian) പൗരന്മാരോട് ക്ഷമാപണം (apologise) നടത്തി. വിസ ലഭിച്ചതിന് ശേഷം മാത്രം വിമാന ടിക്കറ്റുകള്‍ (air tickets) വാങ്ങാന്‍ അദ്ദേഹം ആളുകളോട് നിർദ്ദേശിച്ചു. യുകെ, കാനഡ, യുഎസ് (US) എന്നിവിടങ്ങളില്‍ വിസ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നതിനാല്‍ യുകെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ വിസ ലഭിക്കുന്നതിന് മുന്‍പായി എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യരുത് എന്നായിരുന്നു എല്ലിസിന്റെ വാക്കുകള്‍.

  യുകെയിലെ കോളേജുകളില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. വിസകള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ ഹൈക്കമ്മീഷന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'ക്ഷമിക്കണം, വിസയിലെ കാലതാമസം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ പ്രശ്‌നം ബാധിച്ചിരിക്കുന്ന ആളുകളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു' എല്ലിസ് പറഞ്ഞു. ഒപ്പം എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് ഇളവുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിസയുടെ ഡിമാന്റ് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഒപ്പം യുക്രൈന്‍ പ്രതിസന്ധി പോലുള്ള ആഗോള പ്രശ്‌നങ്ങളും കാലതാമസത്തിന് കാരണമായതായി ഹൈക്കമ്മീഷണര്‍ പറഞ്ഞു. കാലതാമസം പരിഹരിക്കാന്‍ കൂടുതല്‍ ആളുകളെ വിസ സംബന്ധമായ ജോലികള്‍ക്കായി പരിശീലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ സേവനം എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒന്നാണ്. അപേക്ഷകരോട് തങ്ങളുടെ പേപ്പറുകള്‍ എല്ലാം ശരിയാണെന്നും അത് ക്രമത്തിലാണെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അലക്‌സ് എല്ലിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

  Also Read-Debt-Trap | പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ലാവോസ്; ചൈനയുടെ കടക്കെണി നയതന്ത്രത്തിൻെറ ഇരകൾ

  'അടുത്ത ഏതാനും ആഴ്ചകളില്‍ വിസയ്ക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ എത്രയും വേഗം അപേക്ഷകള്‍ അയയ്ക്കുക' വെള്ളിയാഴ്ച ഡല്‍ഹിയിലെ യുകെ ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു.  വിസ ലഭിക്കുന്നതിന് മുന്‍പ് തന്നെ ടിക്കറ്റും ഹോട്ടല്‍ സൗകര്യങ്ങളും ബുക്ക് ചെയ്ത നിരവധി ഇന്ത്യന്‍ യാത്രക്കാരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. വിസ ലഭിക്കുന്നതിലുള്ള കാലതാമസം കാരണം വലിയ തുക ഇവര്‍ക്ക് കാന്‍സലേഷന്‍ ഫീസായി നഷ്ടപ്പെട്ടിട്ടുണ്ട്.

  അതേസമയം, ഒരു വിദ്യാര്‍ത്ഥിയ്ക്ക് യുകെയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുന്നതിന് സാധാരണയായി സ്റ്റുഡന്റ് വിസയോ യുകെ ആസ്ഥാനമായുള്ള ഒരു സര്‍വ്വകലാശാലയില്‍ അഡ്മിഷനോ ആവശ്യമാണ്. എന്നാല്‍ ഇവയൊന്നും കൂടാതെ ഇനി നിങ്ങള്‍ക്ക് യുകെയിലേക്ക് പറക്കാം. യുകെയില്‍ നിന്നുള്ള ജോലി ഓഫറുകള്‍ പോലും ഇനി ആവശ്യമില്ല. പുതിയ വിസ പ്രകാരം ലോകമെമ്പാടുമുള്ള മികച്ച സര്‍വകലാശാലകളിലും കോളേജുകളിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി യുകെ അവസരമൊരുക്കുകയാണ്.

  Also Read-London Police | നൂറു കണക്കിനു കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; ലണ്ടൻ പോലീസിനെതിരെ തെളിവ്

  ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗുകള്‍, ക്വാക്വരെല്ലി സൈമണ്ട്‌സ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്, വേള്‍ഡ് യൂണിവേഴ്‌സിറ്റി അക്കാദമിക് റാങ്കിംഗ് എന്നിവയില്‍ കുറഞ്ഞത് രണ്ടെണ്ണത്തിന്റെ ആദ്യ 50 ലിസ്റ്റില്‍ ഉള്‍പ്പെടുന്ന യൂണിവേഴ്‌സിറ്റിയിലോ കോളേജിലോ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ യുകെയിലേക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  കൂടുതല്‍ കഴിവുകളുള്ള വ്യക്തികളെ യുകെയിലേക്ക് കൊണ്ടുവരാനാണ് ഈ നീക്കം. ഇപ്പോള്‍ പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്ക് മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിരുദം നേടിയവര്‍ക്കും ഇത് ബാധകമായിരിക്കും. രാജ്യം പരിഗണിക്കാതെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇത് ബാധകമാണ്.
  Published by:Jayesh Krishnan
  First published: