• HOME
 • »
 • NEWS
 • »
 • world
 • »
 • മരണമെത്തുന്നതിനു മുമ്പ്; ക്യാൻസർ ബാധിതനായ നായയുമൊത്ത് യജമാനന്റെ അവസാനയാത്ര

മരണമെത്തുന്നതിനു മുമ്പ്; ക്യാൻസർ ബാധിതനായ നായയുമൊത്ത് യജമാനന്റെ അവസാനയാത്ര

ഒമ്പത് വയസ് ആയിരുന്നു ടോമിയുടെ പ്രായം. പ്രായാധിക്യം കാരണമുള്ള അവശതകൾ ടോമിക്ക് ഉണ്ടായിരുന്നു. കണ്ണിന്റെ കാഴ്ച്ചക്കും മങ്ങലുണ്ടായിരുന്നു. ഇതാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രക്കിന് അടിയിൽ പെടാൻ ഇടയാക്കിയത്.

Carlos Fresco took his ailing pet dog Monty to the mountains for a last trip. (Credit: The Brecon and Radnor Express/Facebook)

Carlos Fresco took his ailing pet dog Monty to the mountains for a last trip. (Credit: The Brecon and Radnor Express/Facebook)

 • Last Updated :
 • Share this:
  വളർത്തുമൃഗങ്ങളുടെ വാർത്തകൾ എല്ലായ്പ്പോഴും ആളുകളെ ആകർഷിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം വാർത്തകൾ നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താറുണ്ട്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ലണ്ടനിൽ നിന്നുള്ള ഒരു നായയുടെയും യജമാനന്റെയും കഥ നിങ്ങളെ അൽപ്പം വിഷമത്തിലാക്കും.

  തന്റെ വളർത്തുമൃഗത്തെ അവസാനമായി വെൽഷ് പർവതനിരയിലേക്ക് കൊണ്ടുപോയ യജമാനന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രക്താർബുദം അഥവാ ലുക്കീമിയ ബാധിതനായ നായയുടെ അവസാന ദിവസങ്ങൾ മനോഹരമാക്കാനാണ് നായയുടെ ഉടമ ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തത്. രക്താർബുദം ബാധിച്ച 10 വയസുകാരനായ നായ മരിക്കുന്നതിന് മുമ്പ് കാർലോസ് ഫ്രെസ്കോ എന്ന ഉടമ അവനുമായി ഒരു ട്രെക്കിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

  ‘പോട്ഹോൾ ആംബുലൻസ്’: റോഡിലെ കുഴികൾ സ്വന്തം ചെലവിൽ മൂടാൻ വയോധിക ദമ്പതികൾ

  മോണ്ടി എന്ന തന്റെ നായയെ പട്ടണത്തിന് ചുറ്റും ഫ്രെസ്കോ ഉന്തുവണ്ടിയിൽ തള്ളി കാഴ്ച്ചകൾ കാണിച്ചു. പല വഴിയാത്രക്കാരും നായയെ സ്നേഹിക്കുകയും കുളിപ്പിക്കുകയും ചെയ്തു. എന്നാൽ, 18 മാസമായി രക്താർബുദം ബാധിച്ച നായ്കുട്ടിയെക്കുറിച്ചുള്ള സത്യം തിരിച്ചറിയുന്നതോടെ പലരും കണ്ണീരൊഴുക്കി.

  ഇതിനിടെ മോണ്ടിയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ ഫ്രെസ്കോ മോണ്ടിക്കൊപ്പം ബ്രെക്കൺ ബീക്കൺസിലെ പെൻ വൈ ഫാനിലേക്ക് ഒരു അവസാന യാത്ര ആസൂത്രണം ചെയ്യുകയായിരുന്നു. പത്തു വയസുള്ള നായ വർഷങ്ങളായി തന്റെ ഉടമയ്‌ക്കൊപ്പം നിരവധി തവണ സന്ദർശിച്ച അതേ സ്ഥലം വീണ്ടും കാണാൻ പോകുകയായിരുന്നു.

  പുറമേ നിന്ന് നോക്കുമ്പോൾ അവന് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ, ക്യാൻസർ ബാധിച്ചതോടെ നായയ്ക്ക് പേശികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിച്ചിരുന്നില്ല. ട്രെക്കിംഗ് കഴിഞ്ഞ് അധികദിവസം കഴിയുന്നതിന് മുമ്പ് മോണ്ടി വിട പറഞ്ഞുവെന്ന് ബി ബി സി ന്യൂസിനോട് സംസാരിച്ച ഫ്രെസ്കോ പറഞ്ഞു. ജൂൺ 21നാണ് മോണ്ടി ഈ ലോകത്തോട് വിട പറഞ്ഞത്. കുടുംബ കല്ലറയിൽ സംസ്‌കരിക്കുന്നതിനായി ഫ്രെസ്കോ മോണ്ടിയെ ലണ്ടനിലേക്ക് കൊണ്ടു പോയി.

  വോട്ട് ചെയ്യാനായി ആറു മണിക്കൂറോളം വരിയിൽ നിന്നു; കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ

  നായയുടെ അവസാന സാഹസികത യാത്രയുടെ ഫോട്ടോകൾ ദി ബ്രെക്കൺ ആൻഡ് റാഡ്നോർ എക്സ്പ്രസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. മോണ്ടി കുന്നിൻ മുകളിൽ നിന്ന് താഴ്‌വരയിലേക്ക് നോക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാർലോസ് ഫ്രെസ്കോയുടെയും മോണ്ടിയുടെയും അവസാന ചിത്രങ്ങൾ ഓൺലൈനിൽ നിരവധി ആളുകളെ വിഷമത്തിലാക്കി.

  നാട്ടുകാരുടെ പ്രിയങ്കരനായ വളർത്തുനായയുടെ വിയോഗത്തിൽ വിതുമ്പിയ ഒരു ഗ്രാമത്തിന്റെ കഥ അടുത്തിടെ പുറത്തു വന്നിരുന്നു. പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ചിൻപായി ഗ്രാമത്തിലെ ടോമി എന്ന നായ വാഹനം ഇടിച്ചാണ് കഴിഞ്ഞ ദിവസം ജീവൻ വെടിഞ്ഞത്. ടോമിയുടെ ഓർമകൾ പങ്കു വെക്കാനായി പ്രദേശവാസികൾ അനുശോചനയോഗവും വിളിച്ചിരുന്നു.

  ഒമ്പത് വയസ് ആയിരുന്നു ടോമിയുടെ പ്രായം. പ്രായാധിക്യം കാരണമുള്ള അവശതകൾ ടോമിക്ക് ഉണ്ടായിരുന്നു. കണ്ണിന്റെ കാഴ്ച്ചക്കും മങ്ങലുണ്ടായിരുന്നു. ഇതാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രക്കിന് അടിയിൽ പെടാൻ ഇടയാക്കിയത്.
  Published by:Joys Joy
  First published: