• HOME
 • »
 • NEWS
 • »
 • world
 • »
 • UK Golden Visa | വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി നിർത്തലാക്കാനൊരുങ്ങി യുകെ; പ്രഖ്യാപനം അടുത്തയാഴ്ച

UK Golden Visa | വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി നിർത്തലാക്കാനൊരുങ്ങി യുകെ; പ്രഖ്യാപനം അടുത്തയാഴ്ച

ഗോള്‍ഡന്‍ വിസ എന്നും വിളിക്കാറുള്ള ടയർ 1 നിക്ഷേപക വിസ, 2 മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്നവര്‍ക്ക് യുകെയിൽ താമസാവകാശം വാഗ്ദാനം ചെയ്യുന്നതാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ടയര്‍ 1 നിക്ഷേപക വിസകളുമായി (Tier 1 Investor Visa) ബന്ധപ്പെട്ട് യുകെ സർക്കാർ അടുത്തയാഴ്ച നിർണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍. വിദേശ നിക്ഷേപകര്‍ക്കുള്ള (Foreign Investors) ഗോള്‍ഡന്‍ വിസ പദ്ധതി (Golden Visa) ഉപേക്ഷിക്കാനുള്ള തീരുമാനമായിരിക്കും വരാനിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കുറഞ്ഞത് 2 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുന്നവർക്ക് താമസാവകാശം (Residency) വാഗ്ദാനം ചെയ്യുന്നതായിരുന്നു പദ്ധതി. യുകെയില്‍ (UK) നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള സമ്പന്നരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008ലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

  ഉക്രെയ്‌നിലേക്കുള്ള അധിനിവേശ ഭീഷണിയുടെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള യുകെയുടെ ബന്ധം വിച്ഛേദിക്കാന്‍ മന്ത്രിമാരുടെ മേല്‍ സമ്മര്‍ദ്ദമേറുന്നതിനിടയിലാണ് ഈ നീക്കം. ഉക്രെയിനിന്റെ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. എന്നാൽ, അധിനിവേശം ആസൂത്രണം ചെയ്യുകയാണെന്ന മട്ടിലുള്ള ആരോപണങ്ങൾ റഷ്യ നിഷേധിച്ചിട്ടുണ്ട്.

  ഗോള്‍ഡന്‍ വിസ എന്നും വിളിക്കാറുള്ള ടയർ 1 നിക്ഷേപക വിസ, 2 മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്നവര്‍ക്ക് യുകെയിൽ താമസാവകാശം വാഗ്ദാനം ചെയ്യുന്നതാണ്. അവരോടൊപ്പം കുടുംബങ്ങള്‍ക്കും റെസിഡൻസി അവകാശങ്ങൾ ബാധകമാണ്. മാത്രമല്ല, ഈ വിസയുള്ളവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം. എത്രത്തോളമാണ് നിക്ഷേപം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നടപടിക്രമങ്ങളുടെ വേഗത നിർണയിക്കുക.

  2 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷയ്ക്ക് അനുമതി ലഭിക്കും. 5 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷവും 10 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് 2 വര്‍ഷവുമാണ്‌ ഇതിനുള്ള കാലാവധി.

  അഴിമതി നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതിയിൽ വേണ്ട പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന വാർത്തകൾ തള്ളിക്കളയുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

  2008 ല്‍ ഈ പദ്ധതി ആരംഭിച്ചതു മുതല്‍ റഷ്യന്‍ പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം 14,516 നിക്ഷേപക വിസകള്‍ അനുവദിച്ചിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ സ്വത്ത് എങ്ങനെ, എപ്പോള്‍ സമ്പാദിച്ചു എന്നതിനെക്കുറിച്ചുള്ള പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ അതിനുശേഷം ഈ പദ്ധതിയിൽ വരുത്തിയിട്ടുണ്ട്.

  അപേക്ഷകര്‍ക്കായുള്ള അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനു മുമ്പ് ബാങ്കുകളും ചില പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ കമ്പനികളുടെ ശൃംഖലയിലൂടെയാണ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നതെങ്കിൽ കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വരും.

  2020 ല്‍ യുകെയിലെ റഷ്യന്‍ സ്വാധീനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായി ടയര്‍ 1 വിസകള്‍ അംഗീകരിക്കുന്നതിൽ കൂടുതല്‍ ശക്തമായ സമീപനം സ്വീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ രഹസ്യാന്വേഷണ സുരക്ഷാ സമിതി ആവശ്യപ്പെട്ടിരുന്നു.

  Summary: The Golden Visa scheme instituted by the UK since 2008 to be scrapped with immediate effect. The scheme was launched to attract more investors from outside. An announcement is expected next week
  Published by:user_57
  First published: