നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Pet Rabbit | ഈ മുയൽകുഞ്ഞന് കഴിക്കാനിഷ്ടം ലൂയി വിറ്റൺ ബാഗുകളും ഡിസൈനർ ഷൂസും; യുവതിക്ക് നഷ്ടമായത്  2 ലക്ഷം രൂപ!

  Pet Rabbit | ഈ മുയൽകുഞ്ഞന് കഴിക്കാനിഷ്ടം ലൂയി വിറ്റൺ ബാഗുകളും ഡിസൈനർ ഷൂസും; യുവതിക്ക് നഷ്ടമായത്  2 ലക്ഷം രൂപ!

  ലൂയിസ് വിറ്റൺ ഹാൻഡ്‌ബാഗുകൾ എന്നിവയും ഉൾപ്പെടുന്നു. ഇവയുടെ ആകെമൂല്യം 2 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ

  bunny

  bunny

  • Share this:
   മനുഷ്യൻ ആദിമ കാലം മുതൽക്കു തന്നെ മൃഗങ്ങളെ ഇണക്കി വളർത്താറുണ്ട്. യുഗങ്ങൾക്കിപ്പുറം ഇന്ന് വളർത്തു മൃഗങ്ങൾ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. വീടുകളിൽ ഇണക്കി വളർത്താൻ ആളുകൾ ഇഷ്ടപ്പെടുന്ന ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ് മുയലുകൾ. മുയലുകൾ ഏറ്റവും മികച്ച ഇൻഡോർ പെറ്റ് ആണെന്ന് തന്നെ പറയാം. എന്നാൽ വീട്ടകങ്ങളിൽ മുയലുകളെ വളരെയധികം പരിപാലിച്ച് കൊണ്ടുനടക്കണം. കാരണം കണ്ണിനു മുന്നിൽ കാണുന്ന എല്ലാ വസ്തുക്കളെയും ചവച്ചരച്ചു കഴിക്കുന്നതിൽ വിദഗ്ധരാണ് മുയലുകൾ. അതിനാൽ മുയലിനെ വളർത്തുമ്പോൾ അവയുടെ മേൽ ഒരു കണ്ണുണ്ടാകേണ്ടത് അത്യാവശ്യമാണ്. മുയലിനെ വളർത്തുന്ന, ഇംഗ്ലണ്ടിലെ ഡെർബിയിൽ നിന്നുള്ള സാറാ ഹോളിങ്ങിന് ഉണ്ടായ അനുഭവം വളരെ രസകരമാണ്.

   ആറ് മാസം പ്രായമുള്ള ബിൻക്‌സ് എന്ന മുയൽ കുഞ്ഞിന്റെ ഉടമയാണ് സാറ. എയർ ഹോസ്റ്റസ് ആയ സാറ ജോലിക്കു പോകുമ്പോൾ ബിൻക്‌സിനെ കൂട്ടിൽ ആക്കുകയാണ് പതിവ്. എന്നാൽ ജോലി തിരക്കുള്ള ഒരു ദിവസം മുപ്പത്തിയഞ്ചുകാരിയായ സാറ തന്റെ പെറ്റ് ആയ ബിൻക്‌സിനെ കൂട്ടിൽ അടയ്ക്കാൻ മറന്നു. തന്റെ ഈ മറവി മൂലം സാറയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വന്നത്. എത്രയാണെന്നല്ലേ? 2000 പൗണ്ട്! അതായത് ഏകദേശം 2 ലക്ഷത്തിലധികം രൂപയാണ് സാറയ്ക്ക് തന്റെ വളർത്തു മൃഗമായ ബിൻക്സ് ബണ്ണിയെ കൂട്ടിലടയ്ക്കാൻ മറന്നതിലൂടെ ചെലവായത് എന്ന് ദ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഏറ്റവും രസകരം. സാറയുടെ വീട്ടിലെ വിലപ്പിടിപ്പുള്ള പല സാധനങ്ങളും ചവച്ചരച്ച് നശിപ്പിക്കുകയായിരുന്നു ഈ മുയൽ കുഞ്ഞ്. അതിൽ ബ്രിട്ടീഷ് ആഡംബര വസ്തുക്കളുടെ നിര്മ്മാണ കമ്പനിയായ കുർട്ട് ഗീഗർ ഉത്പന്നങ്ങളും അലക്‌സാണ്ടർ മക്വീൻ ഷൂസ്, ലൂയിസ് വിറ്റൺ ഹാൻഡ്‌ബാഗുകൾ എന്നിവയും ഉൾപ്പെടുന്നു. ഇവയുടെ ആകെമൂല്യം 2 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ.

   "വളരെ കുഞ്ഞനാണെങ്കിലും അവൻ ഇന്നെനിക്ക് പേടി സ്വപ്നമാണ്. കാരണം അവൻ വളരെ വിനാശകാരിയാണ്. പക്ഷെ ഞാൻ അവനെ വളരെയധികം സ്നേഹിക്കുന്നു. അവൻ എന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകകളുമെല്ലാം ചവച്ചരച്ച് കഴിച്ചു. അവൻ എന്റെ ലൂയിസ് വിറ്റൺ ബാഗുകൾ കഴിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി. വിലപിടിപ്പുള്ള വസ്തുക്കളോട് അവനു പ്രിയം ഏറെയാണ്", സാറ പറയുന്നു. ബിൻക്‌സിനെ പരിചരിക്കാൻ മാത്രമായി തനിക്ക് ഒരു മാസം വലിയ ചിലവ് വരുന്നു എന്നും സാറാ ഹോളിങ് കൂട്ടിച്ചേർക്കുന്നു.

   Also Read- അലാസ്‌കയില്‍ നിന്ന് ഓസ്ട്രേലിയിലെത്താന്‍ തുടര്‍ച്ചയായി പറന്നത് 239 മണിക്കൂര്‍; റെക്കോർഡ് സൃഷ്ടിച്ച് ദേശാടനപ്പക്ഷി

   തന്റെ വളർത്തുമൃഗമായ ബിൻക്സ് ചെയ്യുന്ന മറ്റൊരു വിചിത്രമായ കാര്യം കൂടി സാറ വെളിപ്പെടുത്തി. ബിൻക്സ് ഇതുവരെ തന്റെ 20 ഗ്രാം മുടിയെങ്കിലും കഴിച്ചിട്ടുണ്ട് എന്നാണ് സാറ പറയുന്നത്. ഇതിൽ ആശങ്കപ്പെട്ട സാറ ഒരിക്കൽ ഡോക്ടറുടെ സഹായവും തേടിയിരുന്നു. ഇന്ന് വിലകൂടിയ വസ്‌തുക്കൾ വാങ്ങുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നതേയില്ലെന്ന് ഹോളിംഗ് പറഞ്ഞു. കാരണം അതെല്ലാം ബിൻ‌ക്‌സിന്റെ ഭക്ഷണമായി മാറുമെന്നത് ഉറപ്പാണ്. ഇതിനു പരിഹാരമായി സാറ കണ്ടെത്തിയത് ഒരു വാക്ക്-ഇൻ വാർഡ്രോബ് നിർമ്മിക്കാം എന്നതാണ്. ഇപ്പോൾ ബിൻ‌ക്‌സിനെ എല്ലായ്‌പ്പോഴും പൂട്ടിയിടും. അതിനാൽ സാറയുടെ വിലകൂടിയ വസ്ത്രങ്ങൾ ബിൻക്സിന് ഇപ്പോൾ നശിപ്പിക്കാൻ കഴിയില്ല.
   Published by:Anuraj GR
   First published:
   )}