• HOME
  • »
  • NEWS
  • »
  • world
  • »
  • War in Ukraine |സൈബർ ഇടങ്ങളിലും പോരാട്ടം; റഷ്യൻ സൈറ്റുകളിൽ നുഴഞ്ഞുകയറി യുക്രെയ്ൻ ഹാക്കർമാർ

War in Ukraine |സൈബർ ഇടങ്ങളിലും പോരാട്ടം; റഷ്യൻ സൈറ്റുകളിൽ നുഴഞ്ഞുകയറി യുക്രെയ്ൻ ഹാക്കർമാർ

റഷ്യൻ പ്രസിഡന്റ് പുടിന്റേതടക്കം പല ഔദ്യോഗിക വെബ്സൈറ്റുകളും റഷ്യൻ ടിവി ചാനലുകളും ഇവരുടെ ആക്രമണത്തിലാണ് പ്രവർത്തനരഹിതമായതെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം (Image: Twitter)

പ്രതീകാത്മക ചിത്രം (Image: Twitter)

  • Share this:
    റഷ്യയും യുക്രെയ്നും (Russia-Ukraine War) തമ്മിലുള്ള യുദ്ധം സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. റഷ്യക്കെതിരെ സൈബർ ആക്രമണം (Cyber Attack) നടത്തുന്നതിനായി യുക്രെയ്ൻ സ്വന്തം ഐടി ആർമിക്ക് (IT Army) രൂപം നൽകി. റഷ്യൻ പ്രസിഡന്റ് പുടിന്റേതടക്കം പല ഔദ്യോഗിക വെബ്സൈറ്റുകളും റഷ്യൻ ടിവി ചാനലുകളും ഇവരുടെ ആക്രമണത്തിലാണ് പ്രവർത്തനരഹിതമായതെന്നാണ് റിപ്പോർട്ട്.

    കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്റെ കംപ്യൂട്ടർ ശൃംഖലയിൽ കാണപ്പെട്ട വൈറസ് അവരുടെ സർക്കാർ ഓഫിസുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളുടെ പ്രവർത്തനം മുടക്കിയിരുന്നു. ഈ ആക്രമണം നടത്തിയത് റഷ്യയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഐടി ആർമിക്ക് രൂപം നൽകുന്നതായി യുക്രെയ്ൻ ഉപപ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിനായി മറ്റ് ഹാക്കർമാരുടെ സഹായം അഭ്യർത്ഥിക്കുകയും ആക്രമണം നടത്തേണ്ട റഷ്യൻ വെബ്സൈറ്റുകളുടെ പട്ടിക കൈമാറുകയും ചെയ്തിരുന്നു.

    കഴിഞ്ഞ ദിവസം ടിവി ചാനൽ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയ യുക്രെയ്ൻ ഹാക്കർമാർ സ്വന്തം രാജ്യത്തെ പൗരന്മാർ നേരിടുന്ന ദുരിതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ഇതിലൂടെ സംപ്രേഷണം ചെയ്തു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള നിരവധി വെബ്സൈറ്റുകൾ ഇവർ കുറെ നേരത്തേക്ക് പ്രവർത്തനരഹിതമാക്കി.

    Also Read- War in Ukraine| ആണവ ഭീഷണിയുമായി വ്ളാഡിമിർ‌ പുട്ടിൻ; സജ്ജമാകാൻ സേനാ തലവന്മാർക്ക് നിർദേശം

    സൈബർ ഇടങ്ങളിൽ തങ്ങൾക്കെതിരെ നടക്കുന്ന ആക്രമണം യുക്രെയ്നും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേർന്നുള്ള കൂട്ടായ്മയാണ് നടത്തുന്നതെന്നാണ് റഷ്യ കരുതുന്നത്. ഇതിനിടെ റഷ്യയ്‌ക്കെതിരെ പരസ്യമായി സൈബർ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ ഹാക്കർ സംഘമായ ‘അനോണിമസ്’ (Anonymous) രംഗത്തത്തുകയും റഷ്യൻ വിരുദ്ധ സന്ദേശങ്ങൾ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

    Google | ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ മാധ്യമങ്ങളുടെ പരസ്യ വരുമാനം വിലക്കി ഗൂഗിൾ

    ന്യൂയോര്‍ക്ക്: യുക്രെയ്നില്‍ റഷ്യ(Ukraine - Russia) നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെ (RT) ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് പരസ്യ വരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍ (Google). ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഫേസ്ബുക്ക് (Facebook) നടത്തിയ നീക്കത്തിന് സമാനമായമാണ് ഗൂഗിളിന്റെ നീക്കം.

    സ്വന്തം വെബ്സൈറ്റുകളിലും ആപ്പുകളിലും വരുമാനം ഉണ്ടാക്കുന്നതിനായി തങ്ങളുടെ പരസ്യ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മീഡിയ സ്ഥാപനങ്ങളെ വിലക്കുന്നതായി ഗൂഗില്‍ വക്താവ് മൈക്കല്‍ അസിമാന്‍ പറഞ്ഞു.

    Also read -  War in Ukraine| ബെലാറസിൽ വെച്ച് റഷ്യയുമായി ചര്‍ച്ചയാകാം; സമ്മതമറിയിച്ച് യുക്രെയ്ൻ

    കൂടാതെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ടൂള്‍സ് വഴി പരസ്യങ്ങള്‍ വാങ്ങാനോ ജിമെയില്‍ പോലുള്ള ഗൂഗിള്‍ സേവനങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാനോ കഴിയില്ലെന്ന് വക്താവ് മൈക്കല്‍ അസിമാന്‍ വ്യക്തമാക്കി.

    പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുന്നതായും ആവശ്യ ഘട്ടത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    Published by:Naveen
    First published: