റഷ്യൻ സൈന്യത്തിന്റെ (Russian Army) വെടിയേറ്റ് യുക്രെയ്ൻ വനിതയ്ക്ക് (Ukraine Woman) ദാരുണാന്ത്യം. യുദ്ധബാധിത യുക്രെയ്നിലെ (Ukraine) ജനങ്ങളെ സേവിക്കാനായി രാജ്യത്ത് തന്നെ തുടരാൻ തീരുമാനമെടുത്ത വലേരിയ മക്സെറ്റ്സ്ക (31) എന്ന സാമൂഹ്യപ്രവർത്തകയാണ് മരിച്ചത്. രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനായി യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് സഞ്ചരിക്കവേ റഷ്യൻ ടാങ്ക് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലേരിയയ്ക്കൊപ്പം കാറിലുണ്ടായിരുന്ന അമ്മ ഇറിനയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‘സ്വതന്ത്ര റിപ്പബ്ലിക്ക്' ആയി റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ ഡൊനെറ്റ്സ്കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തകാലത്താണ് കീവിലേക്ക് താമസം മാറ്റിയത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ് (US AID) എന്ന രാജ്യാന്തര ഏജൻസിയുമായി കൈകോർത്ത് കീമോണിക്സ് എന്ന സംഘടനയ്ക്ക് വേണ്ടി യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു വലേരിയ. കീവിൽ പോരാട്ടം രൂക്ഷമായ വേളയിലും രാജ്യം വിടാൻ അവർ ഒരുക്കമായിരുന്നില്ല. വലേരിയയുടെ മരണവാർത്ത കീമോണിക്സിന്റെ സിഇഒ ജാമി ബുച്ചറാണ് ലോകത്തെ അറിയിച്ചത്. അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോകവേ റഷ്യൻ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
This is my staff member Valeriia (Lera) Maksetska 🇺🇦. She was killed in a village west of Kyiv while trying to get medication for her sick mother. pic.twitter.com/Zbm4prqFRv
വലേരിയ ധീരയായ ഒരു യുവതി ആയിരുന്നുവെന്നാണ് US AID അഡ്മിനിസ്ട്രേറ്റർ സാമന്ത പവർ വലേരിയയെ വിശേഷിപ്പിച്ചത്.
I'm enormously sad to share the death of Valeriia "Lera" Maksetska—proud Ukrainian, beloved @USAID implementing partner & brilliant, compassionate leader on building social cohesion & fighting disinformation.
റഷ്യൻ അധിനിവേശം തുടങ്ങിയപ്പോൾ തന്നെ അവർക്കു രാജ്യം വിടാമായിരുന്നു. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിനായി അവർ പോരാട്ടം തുടരുന്ന കീവിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. വലേരിയയുടെ മരണത്തിൽ അതിയായി വേദനയുണ്ടെന്നും അവരെ കുറിച്ച് അഭിമാനമാണ് തോന്നുന്നതെന്നും പവർ ട്വീറ്റ് ചെയ്തു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.