ടെഹ്റാൻ: യുക്രെയ്ൻ യാത്രാവിമാനം ഇറാനിൽ തകർന്നു വീണു. 180 യാത്രാക്കാരുമായി ടെഹ്റാനിൽ നിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. ഇമാം ഖൊമെയ്നി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. സാങ്കേതിക തകരാർ മൂലമാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉക്രെയിൻ എയർലൈൻസിന്റെ പി.എസ് 752 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടെഹ്റാൻ നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് വിമാനം തകർന്നുവീണത്.
വിമാനം പുറന്നയുർന്ന് മിനിട്ടുകൾക്കുള്ളിലായിരുന്നു അപകടം. വിമാനം അപകടത്തിൽപ്പെടുന്നതിന്റെ ആദ്യ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം താഴേക്ക് പതിച്ച് വൻ പൊട്ടിത്തെറിയുണ്ടാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇറാഖിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിമാന തകർന്നുവീണത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.