നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Viral | ചൂട് സഹിക്കാനായില്ല; ലാൻഡ് ചെയ്ത വിമാനത്തിന്‍റെ ചിറകിലിറങ്ങി നടന്ന് സ്ത്രീ

  Viral | ചൂട് സഹിക്കാനായില്ല; ലാൻഡ് ചെയ്ത വിമാനത്തിന്‍റെ ചിറകിലിറങ്ങി നടന്ന് സ്ത്രീ

  സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതായി ഉക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈന്‍സ് അറിയിച്ചു.

  • Share this:
   വിമാനത്തിനുള്ളിലെ ചൂട് സഹിക്കാൻ കഴിയാതെ എമർജൻസ് എക്സിറ്റ് തുറന്ന് ചിറകിലൂടെ നടന്ന് സ്ത്രീ. ഉക്രെയിനിലെ കീവ് വിമാനത്താവളത്തിലാണ് സംഭവം. തുര്‍ക്കിയിൽ നിന്ന് ഉക്രെയിനിലെത്തിയ ബോയിംഗ് 736-86N വിമാനത്തിലെ യാത്രക്കാരിയാണ് ചൂട് താങ്ങാന്‍ കഴിയാതെ ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞത്. വിമാനത്താവളത്തിലുണ്ടായിരുന്ന ആരോ ഇത് പകർത്തി പുറത്ത് വിട്ടതോടെയാണ് വൈറലായത്.ഒരു സ്ത്രീ വിമാനച്ചിറകിൽ ഇരിക്കുന്നതും തുടർന്ന് ന‍ടന്ന് എമർജൻസി വാതിൽ വഴി അകത്തു കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
   You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Sai Swetha| സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ [NEWS] PM Modi| പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ [NEWS]

   സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതായി ഉക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈന്‍സ് അറിയിച്ചു. ഏവിയേഷൻ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ നിന്നും ഒരു വന്‍തുക പിഴ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിമാനച്ചിറകിലിറങ്ങി നടന്നത് എന്തിനാണെന്നതിന് കൃത്യമായ വിശദീകരണം സ്ത്രീ ഇതുവരെ നൽകിയിട്ടില്ല. ചൂട് കാരണമാണ് പുറത്തിറങ്ങിയതെന്നാണ് ഇവർ പറയുന്നത്. പരിശോധനയിൽ ഇവര്‍ ലഹരികളൊന്നും ഉപയോഗിച്ചിട്ടില്ല എന്നും വ്യക്തമായിരുന്നു.   എന്നാൽ വിമാനം ലാൻഡ് ചെയ്ത് ഏകദേശം എല്ലാവരും പുറത്തിറങ്ങിയ ശേഷമാണ് സ്ത്രീയുടെ ഈ സാഹസികത എന്നാണ് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രികൻ പറയുന്നത്. 'വിമാനത്തിന്‍റെ ഏറ്റവും പുറകിലായിരുന്ന സ്ത്രീ എമർജൻസി എക്സിറ്റ് വരെ നടന്നെത്തി അത് തുറന്ന് പുറത്തേക്കിറങ്ങുകയായിരുന്നു.. അവരുടെ ഒപ്പമു‌ണ്ടായിരുന്ന രണ്ട് മക്കൾ അപ്പോഴേക്കും വിമാനത്തിന് പുറത്തിറങ്ങിയിരുന്നു.. തനിക്ക് അരികിൽ നിന്നിരുന്ന കുട്ടികള് വളരെ അതിശയത്തോടെ അത് ഞങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുകയായിരുന്നു' എന്നാണ് ഇയാൾ പറയുന്നത്.
   Published by:Asha Sulfiker
   First published: