നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് തിരിച്ചടി; ഇടപെടില്ല, ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എന്‍

  കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് തിരിച്ചടി; ഇടപെടില്ല, ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എന്‍

  ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയെന്നും യു.എൻ വക്താവ് വ്യക്തമാക്കി.

  • Share this:
   കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുണൈറ്റഡ് നേഷന്‍സ്. യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഇരുരാജ്യങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും കശ്മീഷ് വിഷയം ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യു.എന്‍ അടിയന്തിരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യത്തിനു തരിച്ചടിയേറ്റതായാണ് വിലയിരുത്തപ്പെടുന്നത്.

   ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. എന്നാല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും യു.എന്‍.വക്താവ് വ്യക്തമാക്കി.

   മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഗുട്ടെറസ് തയാറാകുമോയെന്ന ചോദ്യത്തിന് മറുപടിയാണ് ഡുജാറിക് നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ച പാകിസ്ഥാന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധി യു.എന്‍. സെക്രട്ടറി ജനറലിനെ സന്ദര്‍ശിച്ചിരുന്നു.

   യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസഥാന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കാശ്മീരിര്‍ മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നും ജനങ്ങള്‍ പട്ടാളത്തിന്റെ തടങ്കലിലാണെന്നുമായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ വാദം. വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന ആവശ്യവും പാകിസ്ഥാന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പകിസ്ഥാന്റേത് വ്യാജ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ് മറുപടി നല്‍കിയിരുന്നു.

   Also Read കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം; പാകിസ്ഥാന്‍റേത് തെറ്റായ ആരോപണങ്ങൾ

   First published:
   )}