• HOME
  • »
  • NEWS
  • »
  • world
  • »
  • താലിബാനോടുള്ള മുന്‍ നിലപാട് മാറ്റി യു എന്‍ : അഫ്ഗാന്‍ ഭീകരാക്രമണത്തെ കുറിച്ചുളള പ്രസ്താവനയില്‍ താലിബാന്റെ പേരില്ല

താലിബാനോടുള്ള മുന്‍ നിലപാട് മാറ്റി യു എന്‍ : അഫ്ഗാന്‍ ഭീകരാക്രമണത്തെ കുറിച്ചുളള പ്രസ്താവനയില്‍ താലിബാന്റെ പേരില്ല

മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റം ഈ പ്രസ്താവനയില്‍ കാണാം.

  • Share this:
    ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ താലിബാന്റെ പേര് പരാമര്‍ശിക്കാതെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍.മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനില്‍ നിന്നുള്ള സംഘടനകള്‍ സഹായിക്കരുതെന്നായിരുന്നുഎക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവന. ഓഗസ്റ്റ് മാസത്തില്‍ സുരക്ഷ കൗണ്‍സില്‍ അധ്യക്ഷപദം വഹിക്കുന്ന ഇന്ത്യയും പ്രസ്താവനക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റം ഈ പ്രസ്താവനയില്‍ കാണാം.

    കാബൂൾ ഇരട്ട സ്ഫോടനത്തിന് തിരിച്ചടി; ISIS-K നേതാവിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചുവെന്ന് അമേരിക്ക

    അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകിയതായി അമേരിക്ക. ഐ എസ് കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചാവേർ സ്ഫോടനത്തിന്റെ ആസൂത്രകരെ വധിച്ചെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചെന്നും പെന്റഗൺ അറിയിച്ചു.

    നൻഗർഹർ പ്രവിശ്യയിലാണ് ഡ്രോൺ ആക്രമണം നടത്തിയത്. യു എസ് പ്രസിഡൻറ് ജോ ബൈഡന്റെ ഉത്തരവിലായിരുന്നു ഡ്രോൺ ആക്രമണം. കാബൂൾ വിമാനത്താവളത്തിന് പുറത്തെ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 13 യു എ​സ്​ ​സൈ​നി​ക​രും ഉൾപ്പെട്ടിരുന്നു. യു എ​സ്​ സൈ​നി​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച്​ ക​ണ​ക്കു​തീ​ർ​ക്കു​മെ​ന്ന്​​ യു എ​സ്​ പ്ര​സി​ഡ​ന്‍റ്​​ ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ​ന​ൽ​കിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ എസ് കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്.




    അഭയാര്‍ത്ഥികളല്ല, അഫ്ഗാന്‍ പൗരന്മാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച് ദക്ഷിണ കൊറിയ

    താലിബാന്‍ ഭീകരര്‍ പിടിച്ചടക്കികൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ദക്ഷിണ കൊറിയന്‍ സൈനിക വിമാനം കാബൂളില്‍ നിന്ന് സിയോളിലേക്ക് 391 അഫ്ഗാന്‍ സ്വദേശികളുമായി പുറപ്പെട്ടു. അഫ്ഗാന്‍ ജനങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ദൗത്യം.

    ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് ഈ ആളുകളെ അഭയാര്‍ത്ഥികളായിട്ടല്ല പകരം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ അഫ്ഗാന്‍ പൗരന്മാര്‍ക്ക് സുസ്ഥിരമായ ഒരു ജീവിതം നല്‍കാന്‍ സഹായിക്കുന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. 'ഓപ്പറേഷന്‍ മിറക്കിള്‍' എന്ന പേരിലാണ് ദൗത്യം നടപ്പിലാക്കിയത്.

    അഫ്ഗാന്‍ പൗരന്മാരെ സിയോളിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് സി -130 വിമാനങ്ങള്‍ ഉള്‍പ്പെടെ 3 സൈനിക വിമാനങ്ങള്‍ അയയ്ക്കുമെന്ന് ദക്ഷിണ കൊറിയ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ക്ക് സഹായവും സുരക്ഷയും നല്‍കി രാജ്യത്ത് എത്തിക്കുന്നത് ദക്ഷിണ കൊറിയയുടെ ധാര്‍മ്മികമായ ബാധ്യതയായി കണക്കാക്കിയാണെന്നും ഫോറിന്‍ മിനിസ്ട്രി വ്യക്തമാക്കി.

    മെഡിക്കല്‍ പ്രൊഫഷണലുകള്‍, വൊക്കേഷണല്‍ ട്രെയിനര്‍മാര്‍, ഐടി വിദഗ്ധര്‍, ദക്ഷിണ കൊറിയന്‍ എംബസിയിലുണ്ടായിരുന്ന പരിഭാഷകര്‍, ഒരു കൊറിയന്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിലും ആശുപത്രികളിലുമായി പ്രവര്‍ത്തിച്ച 76 കുടുംബങ്ങള്‍ (ഇതില്‍ 150ല്‍ അധികം കുട്ടികളാണ്) തുടങ്ങിയവരാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സഹായിച്ച അഫ്ഗാന്‍ സ്വദേശികള്‍.

    ബുധനാഴ്ച 365 പേരെയായിരുന്നു അഫ്ഗാന് പുറത്തെത്തിച്ചത്. അതിന് മുമ്പ് തിങ്കളാഴ്ച 26 പേരെ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയിരുന്നു. ദ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് അഫ്ഗാനി പൗരന്മാരെ എത്തിക്കുക. കോവിഡ് 19 ക്വാറന്റൈനിന് ശേഷം ഇവരെ താല്‍ക്കാലിക ഭവനങ്ങളില്‍ പാര്‍പ്പിക്കും.

    ബിബിസിയുടെ സിയോള്‍ കറസ്‌പോണ്ടന്റ് ഈ ദൗത്യത്തെ സംബന്ധിച്ച് നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് കൊറിയന്‍ സര്‍ക്കാരിന്റെ ഈ നടപടിയില്‍ അഭിനന്ദനങ്ങളുമായി എത്തിയത്.

    'യോഗ്യതയുള്ള ആളുകള്‍' എന്ന നിലയില്‍, ഈ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആദ്യം 'ഹ്രസ്വകാല വിസകള്‍' നല്‍കും. പിന്നീട് അത് ദീര്‍ഘകാലത്തേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.

    കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങാനും പുറപ്പെടാനും യുഎസ് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാബൂള്‍ എയര്‍പോര്‍ട്ട് സുരക്ഷ നല്‍കുന്നത്. ഏകദേശം 5,200 അമേരിക്കന്‍ സൈനികര്‍ എയര്‍പോര്‍ട്ടിന് സുരക്ഷ നല്‍കുന്നുണ്ടെന്നാണ് യുഎസ് അധികൃതര്‍ പറഞ്ഞത്.

    കൂടാതെ, അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയിലെ ഏകദേശം 500 മുതല്‍ 600 വരെ സെനികരും എയര്‍പോര്‍ട്ട് സുരക്ഷയ്ക്ക് യുഎസ് സൈന്യത്തെ സഹായിക്കുന്നുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ കുടിയൊഴിപ്പിക്കലുകളാണ് അഫ്ഗാനില്‍ നടത്തികൊണ്ടിരിക്കുന്നത്. ബുധനാഴ്ച 13,400 രക്ഷപ്പെടുത്തിയതുള്‍പ്പടെ ഇതുവരെ 95,700 പേരെയാണ് അഫ്ഗാനിസ്ഥാന് പുറത്ത് എത്തിച്ചിരിക്കുന്നത്.


    Published by:Jayashankar AV
    First published: