നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം പാസാക്കി യുഎൻ

  ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം പാസാക്കി യുഎൻ

  ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം രക്ഷാസമിതി ഏക കണ്ഠേന പാസാക്കി. ഫ്രാൻസ് ആണ് പ്രമേയം കൊണ്ടുവന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   യുണൈറ്റഡ് നേഷൻസ്: ഭീകർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ പോരാട്ടം ആരംഭിക്കാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നത് ഗൗരവമുള്ള കുറ്റമാക്കുന്ന തരത്തിലുളള നിയമങ്ങൾ ഓരോ രാജ്യത്തിനും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് രക്ഷാ സമിതി ആവശ്യപ്പെട്ടു. ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം രക്ഷാസമിതി ഏക കണ്ഠേന പാസാക്കി. ഫ്രാൻസ് ആണ് പ്രമേയം കൊണ്ടുവന്നത്.

   also read: ജെഡിയുവിനെ പ്രതിസന്ധിയിലാക്കി പ്രശാന്ത് കിഷോറിന്റെ പിന്മാറ്റം; തെരഞ്ഞെടുപ്പ് ചുമതലകൾ ഉപേക്ഷിച്ചു

   ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്  കണ്ടെത്തുന്നതിനായി സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റുകൾ സ്ഥാപിക്കണമെന്നും വിവരങ്ങൾ കൈമാറണമെന്നും പ്രമേയം വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിലെ ഏഴാം അധ്യായത്തെ അടിസ്ഥാനമാക്കിയാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്.

   ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിനായി ആദ്യമായി കൊണ്ടുവന്ന നടപടിയാണിത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുന്ന ഇന്ത്യ പ്രമേയത്തെ സ്വാഗതം ചെയ്തു. പക്ഷെ കൃത്യമായി നടപ്പിലാക്കുന്നതാണ് പ്രധാനമെന്ന് ഇന്ത്യ വ്യക്തമാക്കി.

   ഭീകരർ പണം കണ്ടെത്താൻ നിരവധി മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ ഭീകരരുടെ വക്താവായ രാജ്യം തങ്ങളുടെ പ്രവർത്തനങ്ങൾക്കും ഉത്തരവാദിത്വമില്ലായ്മയ്ക്കും ന്യായവാദങ്ങൾ നിരത്തിക്കൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനെ വിമർശിച്ചു കൊണ്ട് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.
   First published: