• HOME
  • »
  • NEWS
  • »
  • world
  • »
  • Viral | 'തകർക്കാനാകില്ല'; കാലിലെ മുറിവ് വച്ചു കെട്ടുമ്പോഴും ദേശീയഗാനം ചൊല്ലി യുക്രേനിയന്‍ പെണ്‍കുട്ടി; വീഡിയോ വൈറൽ

Viral | 'തകർക്കാനാകില്ല'; കാലിലെ മുറിവ് വച്ചു കെട്ടുമ്പോഴും ദേശീയഗാനം ചൊല്ലി യുക്രേനിയന്‍ പെണ്‍കുട്ടി; വീഡിയോ വൈറൽ

ഡോക്ടർ കാലിൽ മരുന്നുവെച്ചുകെട്ടുമ്പോൾ ധൈര്യത്തോടെ ദേശീയഗാനം പാടുന്ന യുക്രെയ്ൻ പെൺകുട്ടിയുടെ വീഡിയോ വൈറൽ. 'യുക്രൈന്‍ നശിച്ചിട്ടില്ല' എന്ന് അര്‍ത്ഥം വരുന്ന ഗാനം!

  • Last Updated :
  • Share this:
    നാല് മാസത്തിലേറെയായി യുക്രൈന്‍ ( Ukrain )അധിനിവേശവും ആക്രമണവും റഷ്യ (Russia) തുടരുകയാണ്. യുദ്ധം യുക്രൈന്‍ നഗരങ്ങളെയും ജനങ്ങളുടെ ജീവിതത്തെയും ഇല്ലാതാക്കി. തകര്‍ന്നു തരിപ്പണമായ രാജ്യത്തെ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥകള്‍ വീഡിയോകളായും ചിത്രങ്ങളായും പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ചെറിയൊരു യുക്രേനിയന്‍ പെണ്‍കുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത് (Viral).

    സ്വന്തം ശരീരത്തിലെ പരിക്കുകളില്‍ മരുന്ന് വെച്ച് കെട്ടുമ്പോഴും രാജ്യത്തിന്റെ ദേശീയ ഗാനം ഉറക്കെ ചൊല്ലുകയാണ് ഈ മിടുക്കി. യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ഗെരാഷ്‌ചെങ്കോ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തെ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ കരുത്തു പകരുന്ന കാഴ്ചയാണിത്. 'തകര്‍ക്കാന്‍ പറ്റാത്തത്... മുറിവുകൾ വച്ച് കെട്ടുമ്പോഴും യുക്രൈന്‍ ദേശീയ ഗാനം ആലപിക്കുന്ന പെണ്‍കുട്ടി' എന്ന കാപ്ഷനോട് കൂടിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.





    ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ മെഡിക്കല്‍ ടീം പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. ഡോക്ടര്‍ അവളുടെ കാലിലെ മുറിവ് കെട്ടുകയാണ്. അസാമാന്യ ധൈര്യത്തോടെയാണ് കൊച്ചു പെൺകുട്ടി ദേശീയഗാനം പാടുന്നത്. 'യുക്രൈന്‍ നശിച്ചിട്ടില്ല' എന്ന് അര്‍ത്ഥം വരുന്നതാണ് ഗാനം.

    കാലിന് പരിക്കു പറ്റി വേദന അനുഭവിക്കുമ്പോഴും അവള്‍ പാട്ട് നിര്‍ത്തുന്നില്ല. ബാന്‍ഡേജ് ചെയ്ത് കഴിഞ്ഞ് അവള്‍ കാമറയിലേയ്ക്ക് നോക്കി ചിരിക്കുന്നതും ഡോക്ടര്‍മാര്‍ ഒപ്പം ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒന്നര ലക്ഷം ആളുകളാണ് ഈ വീഡിയോ ട്വിറ്ററില്‍ കണ്ടത്. പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

    പെണ്‍കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഒരാള്‍ കമന്റ് ചെയ്തു. യുക്രൈന്‍ ജനതയുടെ രാജ്യസ്‌നേഹവും കമന്റുകളില്‍ വ്യക്തമാണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ ഇത്രയധികം ധൈര്യം പ്രകടമാക്കുന്ന പെണ്‍കുട്ടിയ്ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

    യുദ്ധം അതിരൂക്ഷമായ യുക്രൈനില്‍ നിന്ന് സമാനമായ നിരവധി വീഡിയോകള്‍ പുറത്തു വരാറുണ്ട്. ഒരാള്‍ തന്റെ അടുക്കളയില്‍ നിന്ന് ഷേവ് ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അടുക്കളയുടെ മുകളില്‍ നിന്ന് താഴേക്ക് വീണുകിടക്കുന്ന ഒരു മിസൈലും കാണുന്നുണ്ട്. എന്നാല്‍ ഇതൊന്നും അത്ര കാര്യമാക്കാതെയാണ് അയാള്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റ് പേജിലാണ് വീഡിയോ പങ്കുവെച്ചത്.

    ഈ വീഡിയോയ്ക്ക് 250-ലധികം പേരാണ് കമന്റ് ചെയ്തത്. മിസൈലിനെ ഒരു പുതിയ ഫര്‍ണീച്ചറിനോട് ഉപമിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ബാത്ത്റൂം സിങ്ക് അടുക്കളയോട് ചേര്‍ന്നു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആശങ്കപ്പെടുന്നവരും നിരവധിയാണ്. '' അടുക്കളയിലെ സ്റ്റൗവിന് അടുത്തായി ഒരു ബാത്ത്റൂം സിങ്കും കണ്ണാടിയും എന്തിനാണെന്ന് ആരും ചിന്തിക്കുന്നില്ലേ?'' എന്ന് ഒരാള്‍ ചോദിച്ചിട്ടുണ്ട്.
    Published by:Amal Surendran
    First published: