• HOME
  • »
  • NEWS
  • »
  • world
  • »
  • 'പ്രവാചക കാർട്ടൂണുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു; പക്ഷേ അക്രമം അനുവദിക്കാനാകില്ല': ഇമ്മാനുവൽ മാക്രോൺ

'പ്രവാചക കാർട്ടൂണുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു; പക്ഷേ അക്രമം അനുവദിക്കാനാകില്ല': ഇമ്മാനുവൽ മാക്രോൺ

പ്രവാചകന്റെ കാർട്ടൂണുകളെക്കുറിച്ച് രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള വികലമായ പ്രസ്താവനകളെ മാക്രോൺ വിമർശിച്ചു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

  • Share this:
    മുസ്ലീം മതവിശ്വാസികളുമായുള്ള അഭിപ്രായഭിന്നത ലഘൂകരിക്കാൻ ശ്രമം നടത്തി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ ഞെട്ടിക്കുന്നതാണെന്നും ഫ്രഞ്ച് ഭരണകൂടം അത് സൃഷ്ടിച്ചവരുടെ പിന്നാലെയുണ്ടെന്നും ഒരു അറബ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. അതുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു, എന്നാൽ അക്രമം അനുവദിക്കാനാകില്ലെന്നും മാക്രോൺ പറഞ്ഞു.

    ഈ മാസം ആദ്യം അധ്യാപകനായ സാമുവൽ പാറ്റിയുടെ കൊലപാതകത്തിനുശേഷം മുസ്‌ലിം മതവിശ്വാസികൾക്കെതിരെ മാക്രോൺ പ്രതിഷേധം ഉയർത്തിയിരുന്നു - പ്രവാചക കാർട്ടൂൺ വിഷയത്തോടെ ഫ്രാൻസ് ഒരിക്കലും മതനിന്ദാ കാരിക്കേച്ചറുകൾ അനുവദിക്കുന്ന നിയമങ്ങൾ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

    "കാരിക്കേച്ചറുകളിൽ ആളുകൾ പ്രകോപിതരാകുമെന്ന് എനിക്ക് മനസിലാക്കാൻ കഴിയും, പക്ഷേ അക്രമത്തെ ന്യായീകരിക്കുന്നത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല," അദ്ദേഹം പറഞ്ഞു.

    "ഇത് ഉളവാക്കുന്ന വികാരങ്ങൾ ഞാൻ മനസ്സിലാക്കുന്നു, ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ, എന്റെ ഭാഗം നിങ്ങൾ മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇവിടെ ചെയ്യുന്നതുപോലെ കാര്യങ്ങൾ ശാന്തമാക്കുക എന്നതാണ് എന്റെ ഉദ്ദേശം, എന്നാൽ അതേസമയം ഈ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം . "

    പ്രവാചകന്റെ കാർട്ടൂണുകളെക്കുറിച്ച് രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള വികലമായ പ്രസ്താവനകളെ മാക്രോൺ വിമർശിച്ചു, പലപ്പോഴും ഇത്തരം പ്രസ്താവനകൾ ഫ്രഞ്ച് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കാൻ മതവിശ്വാസികളെ പ്രേരിപ്പിച്ചു.

    "പല മാധ്യമങ്ങളും - ചിലപ്പോൾ രാഷ്ട്രീയ, മതനേതാക്കളും - ആശയക്കുഴപ്പം സൃഷ്ടിച്ചു - അതായത് ഈ കാരിക്കേച്ചറുകൾ ഒരു തരത്തിൽ ഫ്രഞ്ച് സർക്കാറിന്റെയോ പ്രസിഡന്റിന്റെയോ സൃഷ്ടിയാണെന്ന് ചിലരെങ്കിലും വിശ്വസിച്ചുപോകാൻ ഇത് കാരണമായി" അദ്ദേഹം പറഞ്ഞു.

    ചാർലി ഹെബ്ഡോ വാരിക സെപ്റ്റംബർ തുടക്കത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഫ്രാൻസിൽ തുടർച്ചയായി ആക്രമണങ്ങളുണ്ടായത്. അതിനുശേഷം വാരികയുടെ ഓഫീസിന് പുറത്ത് ആക്രമണം ഉണ്ടായി. അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത്, നൈസിലെ പള്ളിക്ക് നേരെ ആക്രമണം എന്നിവയുമുണ്ടായി. നൈസ് ആക്രമണത്തിൽ മൂന്നുപേർ മരിച്ചു.

    ഫ്രഞ്ച് നഗരമായ ലിയോണിലെ പള്ളി അടച്ചുകൊണ്ടിരിക്കെ ഒരു ഓർത്തഡോക്സ് പുരോഹിതനെ വെടിവച്ചുവീഴ്ത്തിയ സംഭവമാണ് ഏറ്റവും പുതിയത്. ഗ്രീക്ക് പൗരത്വമുള്ള 52 കാരനായ പുരോഹിതന് അടിവയറ്റിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ലിയോണിലെ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
    Published by:Anuraj GR
    First published: