• HOME
  • »
  • NEWS
  • »
  • world
  • »
  • UNIVERSITY CLASSES RESUME IN AFGHANISTAN CURTAINS BETWEEN GIRLS AND BOYS IN CLASS ROOMS

താലിബാന്‍ കര്‍ട്ടനിട്ടു; ഒരു ക്ലാസിലെ ആണും പെണ്ണും കാണാതിരിക്കാന്‍

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് കര്‍ശന നിര്‍ദേശങ്ങളായിരുന്നു താലിബാന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കിയിരുന്നത്.

Image Twitter

Image Twitter

  • Share this:
    കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളില്‍ പഠനം പുനഃരാരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ക്ലാസുകള്‍ നടക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ച് ക്ലാസുകള്‍ നടത്തുന്നതാണ് ചിത്രങ്ങള്‍.

    ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് കര്‍ശന നിര്‍ദേശങ്ങളായിരുന്നു താലിബാന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കിയിരുന്നത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടകലരുന്ന സാഹചര്യം ഉണ്ടാകരുതെന്നും പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മുഖം മറച്ചിരിക്കണമെന്നുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

    പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കണം. അല്ലെങ്കില്‍ പ്രായം കൂടിയ അധ്യാപകരെ നിയമിക്കണം. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം. ഇങ്ങനെയാണ് താലിബാന്റെ നിബന്ധനകള്‍.



    അധികാരം പിടിച്ചെടുത്തതിന് ശേഷം നിരവധി നിയന്ത്രണങ്ങളാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതിന് ശേഷം ചില ചാനലുകള്‍ വനിതാ ആങ്കര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. നിലവില്‍ കാണ്ഡഹാറില്‍ ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്.
    Published by:Jayesh Krishnan
    First published:
    )}