ചരിത്ര നിമിഷം: 'ഹൗഡി മോദി'യിൽ ട്രംപ് പങ്കെടുക്കും; അഭിസംബോധന ചെയ്യുന്നത് 50,000 ഇന്ത്യൻ വംശജരെ

അമേരിക്കയിൽ  ആദ്യമാണ് ഒരു പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ തയാറായിരിക്കുന്നത്.

news18-malayalam
Updated: September 16, 2019, 11:34 AM IST
ചരിത്ര നിമിഷം: 'ഹൗഡി മോദി'യിൽ ട്രംപ് പങ്കെടുക്കും; അഭിസംബോധന ചെയ്യുന്നത് 50,000 ഇന്ത്യൻ വംശജരെ
അമേരിക്കയിൽ  ആദ്യമാണ് ഒരു പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ തയാറായിരിക്കുന്നത്.
  • Share this:
വാഷിങ്ടന്‍: യു.എസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയായ 'ഹൗഡി മോദി'യിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. യു.എസ് പ്രസിഡന്റ് പരിപാടിക്കെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.  ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തുമെന്നത് വൈറ്റ് ഹൗസും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂസ്റ്റണിൽ ഈ മാസം 22 ന് നടക്കുന്ന 'ഹൗഡി മോദി' സംഗമത്തിൽ പങ്കെടുക്കാൻ 50,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ  സൂചകമെന്നാണ് ഇതേക്കുറിച്ച് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ അദ്ദേഹം പരിപാടിയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്.


ജി-7 ഉച്ചകോടിയോടനുബന്ധിച്ചും ട്രംപ്- മോദി കൂടിക്കാഴ്ച നടന്നിരുന്നു. അന്ന് ഹൂസ്റ്റണിലെ പരിപാടിയിലേക്ക് ട്രംപിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ നടത്തുന്ന ഒരു പൊതു പരിപാടിയിൽ യു.എസ് പ്രസിഡൻര് പങ്കെടുക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ഷാന്‍ഗ്രില പറഞ്ഞു.

അമേരിക്കയിൽ  ആദ്യമാണ് പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ തയാറായിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്രംപിനെ സംബന്ധിച്ചടുത്തോളം  ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ നേരിട്ടു കാണാനുള്ള വേദി കൂടിയാണ് 'ഹൗഡി മോദി'യിലൂടെ ഒരുങ്ങുന്നത്.

യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡ് ഉള്‍പ്പെടെയുള്ളവരും പരിപാടിക്കെത്തും. പ്രമുഖ യുഎസ് കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.  ഈ മാസം 28 വരെ അമേരിക്കയിലുള്ള മോദി 27-നു യുഎന്‍ പൊതുസഭയെയും അഭിസംബോധന ചെയ്യും.

Also Read ഈ വർഷം മാത്രം വെടിയുതിർത്തത് 2,000 തവണ; കൊലവിളി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

First published: September 16, 2019, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading