• HOME
 • »
 • NEWS
 • »
 • world
 • »
 • Covid Vaccine Wastage | നൈജീരിയയില്‍ കഴിഞ്ഞ മാസം പാഴായത് 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളെന്ന് റിപ്പോർട്ട്

Covid Vaccine Wastage | നൈജീരിയയില്‍ കഴിഞ്ഞ മാസം പാഴായത് 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളെന്ന് റിപ്പോർട്ട്

ആഫ്രിക്കന്‍ രാജ്യങ്ങള്‍ വാക്സിനേഷനിൽനേരിടുന്ന വെല്ലുവിളി കൂടിയാണ് ഇതിലൂടെ പ്രകടമാകുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കഴിഞ്ഞ മാസം നൈജീരിയയില്‍ (Nigeria) പാഴായത് ഒരു ദശലക്ഷത്തോളം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ (Covid Vaccine). വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് കാലാഹരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ആഫ്രിക്കന്‍ രാജ്യങ്ങള്‍ (African Nations) വാക്സിനേഷനിൽനേരിടുന്ന വെല്ലുവിളി കൂടിയാണ് ഇതിലൂടെ പ്രകടമാകുന്നത്.

  സമ്പന്ന മേഖലകളേക്കാൾകുത്തിവെയ്പ് നിരക്ക് പിന്നിലായതിനാല്‍ നൂറ് കോടിയിലേറെ ജനസംഖ്യയുള്ള ഭൂഖണ്ഡങ്ങളിലെ സര്‍ക്കാരുകള്‍ കൂടുതല്‍ വാക്‌സിന്‍ വിതരണത്തിനായി തീവ്രമായി യത്‌നിക്കുന്നുണ്ട്.ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍ പ്രകാരം, ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള, 200 ദശലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്ന നൈജീരിയയില്‍, പ്രായപൂര്‍ത്തിയായവരില്‍ 4 ശതമാനത്തില്‍ താഴെ മാത്രമാണ് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവെയ്പ്പ് (vaccination) എടുത്തിട്ടുള്ളത്.

  അടുത്തിടെ വാക്‌സിന്‍ വിതരണം ഉയര്‍ന്നത് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കുകയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വാക്‌സിനേഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിനുകളില്‍ ചിലത് വളരെ വേഗത്തില്‍ കാലഹരണപ്പെടുന്നവയാണ്.

  കാലഹരണപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അസ്ട്രാസെനെക്കനിര്‍മ്മിച്ചതും യൂറോപ്പില്‍ നിന്നും വിതരണം ചെയ്തതുമാണന്നാണ് ഇതുമായി നേരിട്ടറിവുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. GVAI വാക്‌സിന്‍ സഖ്യവും ലോകാരോഗ്യസംഘടനയും നേതൃത്വം നൽകുന്ന ഡോസ് പങ്കിടല്‍ (dose-sharing) സംവിധാനമായ കൊവാക്‌സ് (COVAX) വഴിയാണ് ഇവ വിതരണം ചെയ്തത്.

  കാലഹരണപ്പെടുന്നതിന്റെ 4-6 ആഴ്ചകള്‍ക്ക് മുമ്പാണ് ചില ഡോസുകള്‍ എത്തിയതെന്നും ആരോഗ്യമേഖലയിലെ അധികൃതര്‍ പരിശ്രമിച്ചിട്ടും യഥാസമയം അവ ജനങ്ങൾക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് വാക്‌സിന്‍ വിതരണത്തെ കുറിച്ച് അറിയാവുന്ന മറ്റ് ചില സ്രോതസുകളില്‍ നിന്നും ലഭ്യമാകുന്ന വിവരം. കാലഹരണപ്പെട്ട ഡോസുകളുടെ എണ്ണമെടുക്കല്‍ ഇപ്പോഴും നടന്നുവരികയാണന്നും അന്തിമ സംഖ്യ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങൾക്ക് നൽകിയതും ഉപയോഗിച്ചതുമായ വാക്സിൻ ഡോസുകളുടെ എണ്ണം ഇപ്പോഴും കണക്കാക്കി കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ അതിന്റെ അന്തിമഫലം പങ്കുവെയ്ക്കുമെന്നുംനൈജീരിയയിലെ വാക്സിനേഷന്റെ ഉത്തരവാദിത്തമുള്ള നാഷണല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ ഡെവലപ്മെന്റ് ഏജന്‍സിയുടെ വക്താവ് പറഞ്ഞു.

  ഡോസുകള്‍ കാലഹരണപ്പെട്ടുവെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് നല്‍കാന്‍ ലോകാരോഗ്യ സംഘടന വിസമ്മതിച്ചു. ഒക്ടോബറില്‍ കാലഹരണപ്പെടാന്‍ സാധ്യത ഉണ്ടായിരുന്ന 800,000 അധികഡോസുകള്‍ കൃത്യസമയത്ത് ഉപയോഗിച്ചതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു."ഏത് രോഗപ്രതിരോധ പരിപാടിയിലും വാക്‌സിന്‍ പാഴാകുക എന്നത് പ്രതീക്ഷിക്കേണ്ട കാര്യമാണ്. കൂടാതെ കൊവിഡ് 19 വ്യാപനം ഒരു ആഗോള പ്രതിഭാസമാണ്. മാത്രമല്ല,വളരെ ചെറിയ കാലയളവില്‍ കാലഹരണപ്പെടുന്ന വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതും ഒരു പ്രശ്‌നമാണ്" ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

  നൈജീരിയയിലെ വാക്‌സിന്‍ നഷ്ടം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വാക്‌സിന്‍ നഷ്ടമായാണ് കണക്കാക്കുന്നത്. ഈ മേഖലയിലെ മറ്റ് ചില രാജ്യങ്ങള്‍ക്ക് ലഭിച്ച മൊത്തം വാക്‌സിനുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വരുമിത്. എന്നാല്‍ വാക്‌സിനുകള്‍ പാഴാകുന്ന ഒറ്റപ്പെട്ട സംഭവം അല്ല ഇത്. യൂറോപ്പിലുടനീളം, ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡോസിന്റെ ഉപയോഗം പരമാവധിയാക്കാനായി പ്രയത്നിച്ചു. ജനുവരിയില്‍, ഏകദേശം 10 ശതമാനം വാക്‌സിനുകള്‍ പാഴാകുമെന്നാണ് ബ്രിട്ടനിലെ ഉദ്യോഗസ്ഥര്‍ പ്രവചിച്ചത്. ഏപ്രിലില്‍, ആസ്ട്രസെനെക്കയുടെ 25 ശതമാനവും മോഡേണയുടെ 20 ശതമാനവും ഫൈസര്‍ വാക്‌സിനുകളുടെ 7 ശതമാനവും പാഴായതായി ഫ്രാന്‍സിന്റെ ആരോഗ്യമന്ത്രി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  ദുര്‍ബലമായ അടിത്തറ
  ആഗോളതലത്തില്‍ കൊവിഡ്19 മഹാമാരി അവസാനിപ്പിക്കുന്നതിന് ആഫ്രിക്കയിലെ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 102 ദശലക്ഷം ജനങ്ങള്‍ക്ക് അഥവാ ആഫ്രിക്കയിലെ ജനസംഖ്യയുടെ 7.5 ശതമാനത്തിന് മാത്രമാണ് നിലിവില്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെയും ഉപകരണങ്ങളുടെയും ഫണ്ടുകളുടെയും കുറവ് വാക്‌സിന്‍ നല്‍കുന്നതിന് തടസ്സമാകുന്നു. വരാനിരിക്കുന്ന ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ഡോസുകളോടെ വാക്സിൻ വിതരണത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കുതിച്ചുചാട്ടം ഈ ബലഹീനതകളെ കൂടുതല്‍ തുറന്നുകാട്ടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  നൈജീരിയിയലെ ആരോഗ്യസംവിധാനം ശക്തമല്ലത്തത് വാക്‌സിനുകളുടെ ശേഖരണത്തിനും വിതരണത്തിനും വെല്ലുവിളിയാകുന്നുണ്ട്. മാത്രമല്ല മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്ത കൊള്ളക്കാരുടെ അധീനതയിലുള്ള പ്രദേശങ്ങളിലോ ഇസ്ലാമിക കലാപ ബാധിത പ്രദേശങ്ങളിലോ ആണ് ദശലക്ഷകണക്കിനാളുകള്‍ താമസിക്കുന്നത്. ഇതും വാക്‌സിന്‍ വിതരണത്തിന് തടസ്സമാകുന്നുണ്ട്.

  അടിത്തറ ശക്തമല്ലെങ്കില്‍ അതിന് മുകളില്‍ കൂടുതല്‍ കെട്ടിപ്പൊക്കാന്‍ കഴിയില്ലന്നാണ് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ഒസാഗി ഇഹിനാര്‍ കഴിഞ്ഞാഴ്ച പ്രതികരിച്ചത്. സംഭാവനയായി ലഭിച്ച വാക്‌സിനുകളുടെ കാലവധി കുറവാണെന്നത് ആഫ്രിക്കന്‍ രാജ്യങ്ങൾക്ക് തിരിച്ചടിയാണ്. ദക്ഷിണ സുഡാനും കോംഗോയും ഡോസുകളുടെ കാര്യത്തില്‍ നിരാശയിലാണ്. കൃത്യസമയത്ത് വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ അവർക്ക് കുറച്ച് വാക്സിൻ തിരിച്ചയക്കേണ്ടിയും വന്നു. കാലഹരണപ്പെടുന്ന ആയിരകണക്കിന് ഡോസുകള്‍ നശിപ്പിക്കേണ്ടി വരുമെന്ന് നമീബിയ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്‌സിന്‍ അസമത്വം വർദ്ധിക്കാൻമാത്രമാണ് ഈ സാഹചര്യം കാരണമാകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  "എട്ട് ബില്ല്യണിലധികം ഡോസുകള്‍ ഇപ്പോള്‍ നല്‍കി കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആണിത്'', കൊവിഡ് വാക്‌സിനുകള്‍ നല്‍കി തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ഓര്‍മിപ്പിച്ചു കൊണ്ട് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ചയിലാണ് ആദ്യമായി കൊവിഡ് വാക്‌സിന്‍ നല്‍കിയത്. "എന്നാല്‍, ഭീകരമായ അസമത്വത്താല്‍ അവിശ്വസനീയമായ ഈ നേട്ടത്തിന്റെ ശോഭ കെടുന്നതായിനമുക്കറിയാം" അദ്ദേഹം കൂട്ടി ചേര്‍ത്തു.
  Published by:Karthika M
  First published: