ഇറാഖിൽ വീണ്ടും യുഎസ് വ്യോമാക്രമണം: 6 പേർ കൊല്ലപ്പെട്ടു
ഇറാഖിൽ വീണ്ടും യുഎസ് വ്യോമാക്രമണം: 6 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഉള്ളവരുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം.
Air strike
Last Updated :
Share this:
ബാഗ്ദാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതൽ രൂക്ഷമാക്കി വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. കഴിഞ്ഞ ദിവസം ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക കമാൻഡർ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാഖ് പാരാമിലിട്ടറി വിഭാഗത്തിന് നേരെ ഇന്ന് പുലർച്ചയോടെ വീണ്ടും ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഉള്ളവരുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് വീണ്ടും പ്രകോപനം ഉയർത്തി യുഎസ് ആക്രമണം. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.