നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കഞ്ചാവ് വലിച്ചുനോക്കുന്നതിന് മാസം രണ്ടു ലക്ഷം രൂപ പ്രതിഫലം; ജോലി വാഗ്ദാനവുമായി ഓൺലൈൻ മാഗസിൻ കമ്പനി

  കഞ്ചാവ് വലിച്ചുനോക്കുന്നതിന് മാസം രണ്ടു ലക്ഷം രൂപ പ്രതിഫലം; ജോലി വാഗ്ദാനവുമായി ഓൺലൈൻ മാഗസിൻ കമ്പനി

  കഞ്ചാവ് കള, കഞ്ചാവ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള വിവിധ ഉൽപന്നങ്ങൾ, എണ്ണകൾ എന്നിവയുടെ ഗുണനിലവാരമാണ് ഈ ജോലി ലഭിക്കുന്നവർ വിലയിരുത്തേണ്ടത്

  Marijuana

  Marijuana

  • Share this:
   കഞ്ചാവിന്‍റെ വ്യത്യസ്തതരം രുചികൾ തിരിച്ചറിയാൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് ഗംഭീര ജോലി വാഗ്ദാനവുമായി ഒരു അമേരിക്കൻ ഓൺലൈൻ മാഗസിൻ കമ്പനി. അമേരിക്കൻ മരിജുവാന എന്ന മെഡിക്കൽ ഓൺലൈൻ മാസികയാണ് പ്രതിമാസം രണ്ടുലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയുമായി മുന്നോട്ടുവന്നത്. പ്രതിമാസം 3000 ഡോളർ (2,15,000 രൂപ) നൽകുമെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. കഞ്ചാവ് ഉൽ‌പ്പന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഓൺലൈൻ മാസികയാണ് അമേരിക്കൻ മരിജുവാന. അന്വേഷിക്കുന്ന ഒരു മെഡിക്കൽ മരിജുവാന ഓൺലൈൻ മാസികയാണ് അമേരിക്കൻ മരിജുവാന.

   വിവിധങ്ങളായ കഞ്ചാവ് ഉൽപന്നങ്ങൾ പുകവലിച്ചോ, രുചിച്ചുനോക്കിയോ അതിന്‍റെ ഗുണനിലവാരം വിലയിരുത്തുകയാണ് പ്രധാന ഉത്തരവാദിത്വമെന്ന് ജോലി പരസ്യത്തിൽ കമ്പനി വ്യക്തമാക്കുന്നത്. കഞ്ചാവ് കള, കഞ്ചാവ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള വിവിധ ഉൽപന്നങ്ങൾ, എണ്ണകൾ എന്നിവയുടെ ഗുണനിലവാരമാണ് വിലയിരുത്തേണ്ടത്. എന്നാൽ ലോകതത്തെവിടെയും ഉള്ളവർക്ക് ഈ ജോലി ലഭിക്കില്ല. കഞ്ചാവ് മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അമേരിക്കയിലോ കാനഡയിലോ താമസിക്കുന്നവരായിരിക്കണം ഉദ്യോഗാർഥി.

   “വിവിധ കഞ്ചാവ് ഉൽ‌പ്പന്നങ്ങളെക്കുറിച്ച് ഞങ്ങളുടെ വായനക്കാർക്ക് സത്യസന്ധവും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്കുകൾ നൽകുക. 100 ശതമാനവും കഞ്ചാവ് ഉൽപന്നങ്ങൾ വിലയിരുത്തുക മാത്രമായിരിക്കും ജോലി.” ജോലി പരസ്യത്തിൽ കമ്പനി വ്യക്തമാക്കുന്നു. ജോലിക്ക് അപേക്ഷ സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ 3000 അപേക്ഷകൾ ലഭിച്ചതായി അമേരിക്കൻ മരിജുവാന മാസികയുടെ എഡിറ്റർ-ഇൻ-ചീഫ് ഡ്വൈറ്റ് കെ. ബ്ലെയ്ക്ക് പറയുന്നു.
   First published: