George Floyd Murder കറുത്ത വർഗക്കാരന്റ കൊലപാതകം: അമേരിക്കൻ പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കു​റ്റം ചുമത്തി

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ആഞ്ഞടിച്ചു

News18 Malayalam | news18india
Updated: May 30, 2020, 8:04 AM IST
George Floyd Murder കറുത്ത വർഗക്കാരന്റ കൊലപാതകം: അമേരിക്കൻ പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കു​റ്റം ചുമത്തി
George Floyd Murder
  • Share this:
അമേരിക്കയിലെ കരുത്ത വർഗക്കാരനായ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ല്‍ മു​ട്ടു​കു​ത്തി നി​ന്ന മി​നി​യ​പോ​ളി​സ് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​റെ​ക് ചൗ​വി​നെ​തി​രെ കൊ​ല​പാ​ത​കം, ന​ര​ഹ​ത്യ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഹെ​ന്നെ​പി​ന്‍ കൗ​ണ്ടി അ​റ്റോ​ര്‍​ണി മൈ​ക്ക് ഫ്രീ​മാ​നാ​ണ് കു​റ്റ​പ​ത്രം പ്ര​ഖ്യാ​പി​ച്ച​ത്. ജീ​വ​ശ്വാ​സ​ത്തി​നാ​യി പി​ട​യു​മ്പോ​ഴും ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ല്‍ ഡെ​റെ​ക് മി​നി​റ്റു​ക​ളോ​ളം കാ​ല്‍​മു​ട്ടു​ക​ള്‍ അ​മ​ര്‍​ത്തി​പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി.

TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടെ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​യെും സ്ഥാ​ന​ത്തു​നി​ന്ന് നേ​ര​ത്തെ നീ​ക്കി​യി​രു​ന്നു. ഇ​തി​ല്‍ ക​ഴു​ത്തി​ല്‍ കാ​ല്‍ അ​മ​ര്‍​ത്തി​യ​ത് ഡെ​റെ​ക് ആ​യി​രു​ന്നു. ജോ​ര്‍​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​റ്റു മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​വ​ര്‍​ക്കെ​തി​രെ​യും ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ആഞ്ഞടിച്ചു. നിരവധി ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരങ്ങളിലിറങ്ങി. പ്രതിഷേധം രൂക്ഷമായതോടെ വൈറ്റ് ഹൗസിന് സുരക്ഷാസേന താഴിട്ടു.
First published: May 30, 2020, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading