• HOME
  • »
  • NEWS
  • »
  • world
  • »
  • US Election 2020 Results | ഹവായി, മയിൻ സംസ്ഥാനങ്ങളിൽ വിജയിച്ച് ജോ ബൈഡൻ; മിഷിഗണിലും വിസ്കോൻസിലും ട്രംപിന് ലീഡ്

US Election 2020 Results | ഹവായി, മയിൻ സംസ്ഥാനങ്ങളിൽ വിജയിച്ച് ജോ ബൈഡൻ; മിഷിഗണിലും വിസ്കോൻസിലും ട്രംപിന് ലീഡ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്.

News18

News18

  • Share this:
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് വർധിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. മയിൻ സംസ്ഥാനത്തെ നാല് ഇലക്ടറൽ വോട്ടുകളിൽ മൂന്നും ബൈഡൻ നേടി. ഹവായിലെ  നാല് ഇലക്ടറൽ കോളജ് വോട്ടുകളും  ബൈഡനായിരുന്നു. അതേസമയം വിസ്കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്.

ഇതിനിടെ താൻ വിജയിച്ചെന്നും വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുമുള്ള പ്രകോപനപരമായ പ്രഖ്യാപനം ഡൊണാൾഡ് ട്രംപിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഇതിനെതിരെ ബൈഡന്റെ പ്രചാരണ വിഭാഗം മാനേജർ ജെൻ ഒ മാലി ദില്ലൻ രംഗത്തെത്തിയിരുന്നു.

അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 227 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളും. ഏഴ് സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്.
Also Read- 'വലിയ വിജയ'മെന്ന് ഡൊണാൾഡ് ട്രംപ്; ജോ ബൈഡൻ തെരഞ്ഞെടുപ്പ് 'കവരുന്നുവെന്നും' ആരോപണം

യു.എസിലെ വ്യാവസായിക സംസ്ഥാനങ്ങളായ വിസ്കോൻസിൻ, മിഷിഗൺ, പെൻ‌സിൽ‌വാനിയ എന്നിവിടങ്ങളിലെ വോട്ടാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. പെൻസിൽവാനിയയിൽ ബൈഡനെതിരെ ട്രംപിന് നേരിയ ഭൂരിപക്ഷം മാത്രമെ നേടാനായുള്ളൂവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ആര് വിജയിക്കുമെന്നതിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ട് നിർണായകമാകും. നേരത്തെ ട്രംപ് നേരത്തെ ഫ്ലോറിഡയിലും ബൈഡൻ അരിസോണയിലും വിജയിച്ചിരുന്നു.
Published by:Aneesh Anirudhan
First published: