• HOME
  • »
  • NEWS
  • »
  • world
  • »
  • അഞ്ഞൂറടി ഉയരത്തിലുള്ള പാറക്കെട്ടിൽ നിന്ന് വീണു; 29കാരിക്ക് ദാരുണാന്ത്യം

അഞ്ഞൂറടി ഉയരത്തിലുള്ള പാറക്കെട്ടിൽ നിന്ന് വീണു; 29കാരിക്ക് ദാരുണാന്ത്യം

ഗ്രാനൈറ്റ് പാറക്കൂട്ടത്തിൽ കയറുന്നതിനിടെയാണ് അപകടം

  • Last Updated :
  • Share this:
    കാലിഫോർണിയ: യൊസെമൈറ്റ് നാഷണൽ പാർക്കിലെ ഗ്രാനൈറ്റ് മലയിൽ കയറാനുള്ള ശ്രമിത്തിനിടെ താഴേക്ക് വീണ് വനിതാ ട്രെക്കർക്ക് ദാരുണാന്ത്യം. അരിസോണ സ്വദേശിയായ ഡാനിയേൽ ബർനെറ്റാണ് മരിച്ചത്. ഗ്രാനൈറ്റ് പാറക്കൂട്ടത്തിൽ അഞ്ഞൂറടി മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

    ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് 4,800 അടി ഉയരമുള്ള ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഗ്രാനൈറ്റ് പാറക്കൂട്ടത്തിന് മുകളിലെത്താൻ ശ്രമിക്കുന്നത്. മലമുകളിൽ നിന്നുള്ള ദൃശ്യം മനോഹരമാണെങ്കിലും അപകട സാധ്യത ഏറെയാണ്. പാർക്ക് അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

    യാത്രക്കാര്‍ നിർബന്ധമായും സുരക്ഷാ കേബിളുകൾ ഉപയോഗിക്കണമെന്നാണ് ചട്ടം. നിർജ്ജലീകരണം, പരിശീലനത്തിന്റെ അഭാവം എന്നിവ കാരണം നിരവധി സന്ദർശകർ ഓരോ വർഷവും അപകടത്തിൽപെടാറുണ്ട്. ബർനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ നിന്നുള്ള ചിത്രങ്ങൾ‌, അവർ ഇത്തരം യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ്.

    Also Read- സ്റ്റാർക്കിന്റെ അതിവേഗ പന്തിൽ ജോ റൂട്ടിന്റെ 'കവചം' തരിപ്പണമായി

    യൊസെമൈറ്റിൽ അപകടം സംഭവിച്ച ആദ്യത്തെ മലകയറ്റക്കാരിയല്ല ബർനെറ്റ്. 2018 മെയ് മാസത്തിൽ ഇടിമിന്നലേറ്റ് വീണ് മറ്റൊരു യാത്രക്കാരി മരിച്ചിരുന്നു. ജൂണിൽ‌ 57 കാരിയായ സന്ദർശകയും മരണപ്പെട്ടിരുന്നു. ഓഗസ്റ്റിൽ റൊമേനിയൻ വിനോദസഞ്ചാരി ബ്രൈഡൽവെയിൽ വെള്ളച്ചാട്ടത്തിൽ നിന്ന് വീണു മരിച്ചു. ഓരോ വർഷവും നൂറിലധികം മലകയറ്റ അപകടങ്ങൾ യൊസെമൈറ്റിൽ സംഭവിക്കുന്നു. സുരക്ഷയ്ക്കായി ആവശ്യമായ ഉപകരണങ്ങൾ കൊണ്ടുവരാനും നടപ്പാതകൾ ഉപയോഗിക്കാനും പാർക്ക് അധികൃതർ സന്ദർശകരോട് സ്ഥിരമായി അഭ്യർ‌ത്ഥിക്കാറുണ്ട്.

    First published: