നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • 12 മക്കളെ പീഡിപ്പിച്ച മാതാപിതാക്കൾക്ക് ജീവപര്യന്തം

    12 മക്കളെ പീഡിപ്പിച്ച മാതാപിതാക്കൾക്ക് ജീവപര്യന്തം

    US 'House of Horrors' Parents Sentenced to Life for Torturing Their 12 Children | കൂട്ടത്തിലെ 17 വയസ്സുള്ള കുട്ടി ജനൽ വഴി പുറത്തു ചാടി എമർജൻസി സർവീസ് സംഘത്തെ അറിയിച്ചതോടുകൂടിയാണ് കൊടും ക്രൂരത പുറം ലോകം അറിയുന്നത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കാലിഫോർണിയയിലെ ആ വീടിനു പേര് 'ഹൗസ് ഓഫ് ഹൊറർസ്' എന്നാണ്. അവിടെ 13 മക്കളെ പെറ്റൊരമ്മയും, അവരുടെ അച്ഛനും. ഇരുവരും ചേർന്ന് ഇതിൽ 12 പേരെയും തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു. ഇവർക്ക് കോടതി ജീവപര്യന്തം ശിക്ഷ നൽകിയിരിക്കുകയാണ്. 57കാരനായ ഡേവിഡ് അലൻ ടർപ്പിൻ, ഭാര്യ 50കാരിയായ ലൂയിസ് അന്ന ടർപ്പിൻ എന്നിവരെ 14 വിഭാഗങ്ങളിൽ കുറ്റക്കാരെന്നു വിധിച്ചു. ക്രൂരത, അന്യായ തടങ്കൽ എന്നിവ ഇതിൽ ഉൾപ്പെടും. മൂന്നു മുതൽ 30 വയസ്സ് പ്രായമായ മക്കളെ പീഡിപ്പിച്ച അച്ഛനമ്മമാർക്ക് പുറം ലോകം കാണാൻ പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 25 വർഷത്തെ ജയിൽ വാസം വേണം.

      എന്നാൽ വാദത്തിനിടെ അച്ഛനോടും അമ്മയോടുമുള്ള സ്നേഹം തങ്ങൾക്കിപ്പോഴുമുണ്ടെന്നു പറഞ്ഞ മക്കൾ കണ്ണുകളെ ഈറനണിയിച്ചു. തന്റെ വക്കീൽ വായിച്ചു കൊടുത്ത പ്രസ്താവനയിൽ മകൾക്കു ദ്രോഹം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നില്ല എന്നാണ് പിതാവിന്റെ പക്ഷം. അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിൽ അതിനിയാൾ മാപ്പിരക്കുകയും ചെയ്യുന്നുണ്ട്.

      ടർപ്പിൻ കുടുംബം


      കൂട്ടത്തിലെ 17 വയസ്സുള്ള കുട്ടി ജനൽ വഴി പുറത്തു ചാടി എമർജൻസി സർവീസ് സംഘത്തെ അറിയിച്ചതോടുകൂടിയാണ് കൊടും ക്രൂരത പുറം ലോകം അറിയുന്നത്. മക്കളെ കോടതിയിൽ കണ്ടതും ഇവർ വികാരാധീനരായി. അച്ഛനമ്മമാർ നഷ്ടപ്പെടുത്തിയ ജീവിതം താൻ തിരിച്ചു പിടിക്കുന്നു എന്ന് ഒരു മകൾ പറഞ്ഞപ്പോൾ, താൻ അവർക്കു മാപ്പു നൽകിയിരിക്കുന്നു എന്നായിരുന്നു ഒരു മകന്റെ പക്ഷം. ആദ്യം പുറത്തു കടന്ന കുട്ടി, രക്ഷാ സംഘത്തോട് തന്റെ രണ്ടു സഹോദരങ്ങളെ തൊലി പൊട്ടുമാറ് കട്ടിലിൽ കെട്ടി ഇട്ടിരിക്കുന്നു എന്ന് മൊഴി നൽകിയിരുന്നു. അവളും സഹോദരങ്ങളും വൃത്തി ഹീനമായ ആ വീട്ടിൽ കുളിക്കാറുപോലും ഇല്ലായിരുന്നെന്നും പറയുന്നു.

      പറഞ്ഞ ജോലികൾ തീർത്തില്ലെങ്കിൽ അവർ തങ്ങളെ കെട്ടിയിടും. ചിലപ്പോൾ തന്റെ സഹോദരിമാർ വേദന കൊണ്ട് കരയും. രക്ഷപ്പെട്ടു പുറത്തു ചാടിയ പെൺകുട്ടി പറയുന്നു. മെലിഞ്ഞുണങ്ങിയ ഈ കൗമാരക്കാരിയെ കണ്ടവർ അതൊരു കുട്ടിയാകാം എന്ന് സംശയിച്ചിരുന്നു. 20 മണിക്കൂറോളം നിർബന്ധിച്ചു ഉറക്കി കിടത്തി അർധരാത്രിയാവുമ്പോൾ പീനട്ട് ബട്ടർ സാൻഡ്‌വിച്ചും, ചിപ്സും, മൈക്രോവേവ് ഭക്ഷണവും നൽകും. കൂട്ടിൽ അടച്ചു തുഴ കൊണ്ട് മർദ്ദിക്കലാണ് ഒരു ശിക്ഷണ രീതി.

      രക്ഷപെട്ട ശേഷം ചൈൽഡ് ആൻഡ് അഡൾട്ട് പ്രൊട്ടക്റ്റീവ് സർവീസസിന്റെ സംരക്ഷണയിലായിരുന്നു കുട്ടികൾ. 2010ൽ ആണ് ടർപ്പിൻ കുടുംബം ടെക്‌സാസിൽ നിന്നും കാലിഫോർണ്ണിയയിലേക്ക് ചേക്കേറിയത്. കുട്ടികളെ പീഡിപ്പിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.

      ശിക്ഷ വിധിക്കും മുൻപ് മാതാവ് മാപ്പപേക്ഷിച്ചിരുന്നു. തന്റെ പ്രസ്താവന വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഇവരുടെ ക്രൂരകൃത്യങ്ങളുടെ ഫലമായി കുട്ടികളുടെ ജീവിതം എന്നന്നേക്കുമായി മാറിയിരിക്കുന്നു എന്ന് സുപ്പീരിയർ കോടതി ജഡ്ജി ബെർണാഡ് ഷ്വാറ്സ് അറിയിച്ചു.
      First published:
      )}