Ayman al-Zawahiri| അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Ayman al-Zawahiri| അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയെ നയിക്കുന്നത്.
(Image: Reuters File)
Last Updated :
Share this:
അല്‍ഖ്വയ്ദ നേതാവ് അയ്മന് അല്‍ സവാഹിരിയെ (Ayman al-Zawahiri)കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്രകാലമെടുത്താലും എവിടെ ഒളിച്ചാലും ജനങ്ങൾക്ക് ഭീഷണിയെങ്കിൽ അമേരിക്ക വകവരുത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചു.
ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയെ നയിക്കുന്നത്. രോഗബാധിതനായ സവാഹിരി 2020 ഒക്ടോബറിൽ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അൽ ഖ്വായ്ദ ടെലിഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
The United States continues to demonstrate our resolve and our capacity to defend the American people against those who seek to do us harm.
Tonight we made clear:
No matter how long it takes.
No matter where you try to hide.
We will find you.
അതേസമയം കാബൂളിലെ ജനവാസ മേഖലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി താലിബാന് വാക്താവ് പറഞ്ഞു. ഇത് അന്താരാഷ്ട്ര തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും താലിബാൻ കുറ്റപ്പെടുത്തി.
On Saturday, at my direction, the United States successfully conducted an airstrike in Kabul, Afghanistan that killed the emir of al-Qa’ida: Ayman al-Zawahiri.
സ്ഥാപകൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് അൽ ഖ്വയ്ദയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2011 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായാണ് സവാഹിരി. ഞായറാഴ്ച്ച രാവിലെ 6.18 ന് കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സവാഹിരി കൊല്ലപ്പട്ടെന്നാണ് കരുതുന്നത്. നീതി നിർവഹിക്കപ്പട്ടുവെന്നും ഭീകരവാദി നേതാവ് ഇനിയില്ലെന്നുമാണ് ബൈഡൻ പ്രതികരിച്ചത്.
ഈജിപ്ഷ്യൻ സർജൻ ആയ സവാഹിരിയുടെ തലയ്ക്ക് 25 മില്യൺ ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.