• HOME
  • »
  • NEWS
  • »
  • world
  • »
  • US LAUNCHES DRONE STRIKE AGAINST ISIS K AFTER KABUL AIRPORT BLASTS

കാബൂൾ ഇരട്ട സ്ഫോടനത്തിന് തിരിച്ചടി; ISIS-K നേതാവിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചുവെന്ന് അമേരിക്ക

ഐ എസ് കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചാവേർ സ്ഫോടനത്തിന്റെ ആസൂത്രകരെ വധിച്ചെന്നാണ് റിപ്പോർട്ട്.

News18 Malayalam

News18 Malayalam

  • Share this:
    കാബൂൾ: അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകിയതായി അമേരിക്ക. ഐ എസ് കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചാവേർ സ്ഫോടനത്തിന്റെ ആസൂത്രകരെ വധിച്ചെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചെന്നും പെന്റഗൺ അറിയിച്ചു.

    നൻഗർഹർ പ്രവിശ്യയിലാണ് ഡ്രോൺ ആക്രമണം നടത്തിയത്. യു എസ് പ്രസിഡൻറ് ജോ ബൈഡന്റെ ഉത്തരവിലായിരുന്നു ഡ്രോൺ ആക്രമണം. കാബൂൾ വിമാനത്താവളത്തിന് പുറത്തെ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 13 യു എ​സ്​ ​സൈ​നി​ക​രും ഉൾപ്പെട്ടിരുന്നു. യു എ​സ്​ സൈ​നി​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച്​ ക​ണ​ക്കു​തീ​ർ​ക്കു​മെ​ന്ന്​​ യു എ​സ്​ പ്ര​സി​ഡ​ന്‍റ്​​ ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ​ന​ൽ​കിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ എസ് കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്.

    Also Read- Kabul Explosions| 'ഞങ്ങൾ മറക്കില്ല, പൊറുക്കില്ല; പകരം വീട്ടും': വികാര നിർഭരനായി യു എസ് പ്രസിഡന്റ് ജോ ബൈഡൻ

    താ​ലി​ബാ​ൻ ഭ​ര​ണം പി​ടി​ച്ച അ​ഫ്​​ഗാ​നി​സ്ഥാനി​ൽ രാ​​​​ജ്യം വി​​​​ടാ​​​​നാ​​​​യി കാ​​​​​ബൂ​​​​​ൾ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്​ പു​​​​റ​​​​ത്ത്​ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാണ് വ്യാഴാഴ്ച വൈകുന്നേരം ഇ​​​​ര​​​​ട്ട ചാ​​​​വേ​​​​ർ സ്​​​​​ഫോ​​​​ട​​​​നം ഉണ്ടായത്. മരണ സംഖ്യ 110 ആയി ഉയർന്നിട്ടുണ്ട്. ഉ​ത്ത​ര​വാ​ദി​ത്തം അ​ഫ്​​ഗാ​നി​സ്ഥാനി​ലെ ഐ എ​സ്​ ശാ​ഖ​യാ​യ ഐ എ​സ്​-​ഖു​രാ​സാ​ൻ ഏ​റ്റെ​ടു​ത്തിരുന്നു. സ്ഫോടനം ന​ട​ത്തി​യ ഒ​രാ​ളു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടി​രുന്നു. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ സ്​​​ഫോ​ട​നം ന​ട​ത്തി​യ​താ​രാ​ണെ​ന്ന്​ ഐ എ​സ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. മൂന്നാമതൊരു ആക്രമണം സേനകൾ തടഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

    Also Read- എന്താണ് ISIS-K? അഫ്ഗാനിസ്ഥാനിലെ ഏറ്റവും അക്രമാസക്തമായ തീവ്രസംഘടനയെക്കുറിച്ച് അറിയാം

    English Summary: US military forces launched an airstrike in Nangahar Province of Afghanistan against ISIS-K and “killed the target”. The Islamic State of Iraq and the Levant – Khorasan Province (an IS offshoot) had claimed responsibility of the Kabul airport blasts that killed over 100 Afghans. “The unmanned airstrike occurred in the Nangahar Province of Afghanistan. Initial indications are that we killed the target,” said Captain Bill Urban of the Central Command. “We know of no civilian casualties,” he added in a statement.
    Published by:Rajesh V
    First published:
    )}