ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക.രാജ്യത്ത് സഞ്ചാര വിലക്കുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ നയം അനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള
രണ്ട് ഡോസ് വക്‌സിനും എടുത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാം. നവംബര്‍ 1 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുക. കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ അമേരിക്ക പുറത്തു നിന്നുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ഉത്തരവ് പ്രയോജനപ്പെടുത്തി കൊണ്ട് അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയും.
പാരിസ്ഥിക ആഘാതം; ചൈന 46 മില്യൺ ഡോളർ ചെലവിൽ കൂറ്റൻ വെങ്കല പ്രതിമ മാറ്റിസ്ഥാപിക്കുന്നു
വീരപുരുഷനായ ഗുവാൻ യുവിന്റെ 190 അടി ഉയരമുള്ള കൂറ്റൻ വെങ്കല പ്രതിമ മാറ്റിസ്ഥാപിക്കാൻ ഒരുങ്ങി ചൈന. 26 ദശലക്ഷം യുഎസ് ഡോളറിലധികം ചെലവിട്ട് നിർമിച്ച പ്രതിമ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി നശിക്കാൻ കാരണമായതിനാലാണ് നടപടി. 2016 ൽ പ്രതിമയുടെ നിർമാണ വേളയിൽ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇനിയും ഇത്തരം വലിയ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിനെ കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട് എന്ന് സെപ്റ്റംബർ 7 ന് പ്രാദേശിക അഴിമതി വിരുദ്ധ ഉദ്യോഗസ്ഥർ കർശനമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതിമ മാറ്റി സ്ഥാപിക്കുന്നതിന് 20 ദശലക്ഷം യുഎസ് ഡോളർ ചിലവാകുമെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. നിലവിലെ സ്ഥാനത്തുനിന്ന് പ്രതിമ മാറ്റി സ്ഥാപിക്കുമ്പോൾ വലിയ സാമ്പത്തിക നഷ്‌ടമാണ് സംഭവിക്കുക. 78 അടിയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നിരോധിച്ചിരിക്കുന്ന പ്രദേശത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഈ വമ്പൻ പ്രതിമയുടെ നിർമാണ വേളയിൽതന്നെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ചൈനയിലെ ഗ്വാൻ ഗോങ് പാർക്കിൽ സ്ഥിതി ചെയ്യുന്ന പ്രതിമ ജിംഗ്‌ഷൗവിന്റെ ചരിത്രപരമായ രൂപവും സംസ്കാരവും നശിപ്പിച്ചു എന്ന് കണ്ടെത്തിയതിനാലാണ് ജിങ്‌ഷോ ഹൗസിംഗ് ആൻഡ് അർബൻ-റൂറൽ ഡെവലപ്‌മെന്റ് മന്ത്രാലയം ഗ്വാൻ ഗോങ് പാർക്കിലെ യഥാർത്ഥ സ്ഥാനത്ത് നിന്ന് അത് മാറ്റാൻ തീരുമാനിച്ചത്.
4000ത്തിലധികം വെങ്കല സ്ട്രിപ്പുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഈ പ്രതിമയുടെ പ്രത്യേകത. പ്രശസ്ത ഡിസൈനർ ഹാൻ മെലിൻ ആണ് പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗര നിവാസികളും ജിംഗ്‌ഷോ പ്രദേശവാസികളും പ്രതിമ നീക്കം ചെയ്യുന്ന സമയങ്ങളിൽ ആ പ്രദേശത്തേക്ക് പോകരുതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഹാൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ യുദ്ധപ്രഭു ലിയു ബെയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ഒരു ചൈനീസ് മിലിട്ടറി ജനറലായിരുന്നു ഗ്വാൻ യു.
കിഴക്കൻ ഏഷ്യയിൽ ധീരതയുടെയും വിശ്വസ്തതയുടെയും നീതിയുടെയും ഏറ്റവും ജനപ്രിയ മാതൃകകളിലൊന്നാണ് ഗ്വാൻ യു. ചൈനയിൽ ഭൂരിഭാഗം ജനങ്ങളും നീതിയുടെ പ്രതീകമായി ഇന്നും ഗ്വാൻ യുവിനെ ആരാധിക്കുന്നു.
ജീവിതത്തിലുടനീളം വിശ്വസ്തതയും ദയയും നീതിയും ഉള്ള ആളായിരുന്നു ഗുവാൻ യു. അദ്ദേഹത്തെ എല്ലാ രാജവംശങ്ങളിലും സ്ഥാനപ്പേരുകൾ നൽകി ആദരിച്ചു. ഗാന രാജവംശം അദ്ദേഹത്തിന് "ഷാവോളി വുവാൻ രാജാവ്" എന്നും "നീതിയുടെയും ധീരതയുടെയും രാജാവ്" എന്നും പേരിട്ടു. യുവാൻ രാജവംശം അദ്ദേഹത്തെ "ആത്മീയ നീതിക്കായി വുവാൻ യിങ്‌ജിയുടെ രാജാവ്", എന്ന് നാമകരണം ചെയ്തു.
‘“ഹുബെ പ്രവിശ്യയിലെ ജിംഗ്‌ഷോയിലെ തൊഴിലാളികൾ ഇതിനകം തന്നെ പ്രതിമ നീക്കം ചെയ്യാൻ ആരംഭിച്ചു. പ്രതിമയുടെ തല നീക്കം ചെയ്‌തു, സർക്കാർ ഉടമസ്ഥതയിലുള്ള ജിംഗ്‌ഷോ ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് ഗ്രൂപ്പ്, അത് എട്ട് കിലോമീറ്റർ അകലെയുള്ള ഒരു പുതിയ സൈറ്റിലേക്ക് മാറ്റാൻ തുടങ്ങിയാതായി സംസ്ഥാന ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Covid 19, Covid 19 Vaccination, USA