നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കിമ്മിന്റെ 'ക്രിസ്മസ് സമ്മാനം' കാത്തിരുന്നു; യുഎസ് സൈനികരെ പരിഭ്രാന്തരാക്കി അപായ അലാം

  കിമ്മിന്റെ 'ക്രിസ്മസ് സമ്മാനം' കാത്തിരുന്നു; യുഎസ് സൈനികരെ പരിഭ്രാന്തരാക്കി അപായ അലാം

  ഉത്തര കൊറിയയുടെ ഭാഗത്തു നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ക്യാംപിനെ അപായ അലാം പരിഭ്രാന്തിയിലാക്കി.

  image for representation

  image for representation

  • Share this:
   സോൾ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ക്രിസ്മസ് സമ്മാനം അയക്കുമെന്ന ഉത്തരകൊറിയൻ ഏകാധിപതി കിംജോങിന്റെ ഭീഷണി നിലനിൽക്കെ ഉത്തര കൊറിയൻ അതിർത്തിയിലുള്ള അമേരിക്കൻ സൈനിക ക്യാംപിൽ അപായ അലാം മുഴങ്ങിയത് സൈനികരെ പരിഭ്രാന്തിയിലാക്കി. ദക്ഷിണ കൊറിയയിലെ യുഎസ് സൈനിക ക്യാംപിലാണ് അബദ്ധത്തിൽ അലാം മുഴങ്ങിയത്. ബ്യൂഗിൾ കാളിന് പകരം അപായ അലാം അബദ്ധത്തിൽ മുഴങ്ങുകയായിരുന്നു.

   also read:ബുരാരി കൂട്ടമരണം നടന്ന 'പ്രേത' ഭവനത്തിൽ പൂജ നടത്തി താമസിക്കാൻ തയാറായി പത്തോളജിസ്റ്റും കുടുംബവും

   വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അലാം മുഴങ്ങിയത്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ക്യാംപിനെ അപായ അലാം പരിഭ്രാന്തിയിലാക്കി. അലാം മുഴങ്ങിയതോടെ വിശ്രമത്തിലായിരുന്ന സൈനികർ വസ്ത്രം ധരിച്ച് സജ്ജരായി.

   ദിവസത്തിന്റെ അവസാനം നൽകേണ്ട ബ്യൂഗിൾ കോളിന് പകരം ഓപ്പറേറ്റർ അപായ അലാം അബദ്ധത്തിൽ അമർത്തിയതായിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്ന് ഓപ്പറേറ്റർ അറിയിച്ചതോടെ പരിഭ്രാന്തിയും ഒഴിയുകയായിരുന്നു.

   ഉത്തര കൊറിയൻ ആക്രമണവുമായി ബന്ധപ്പെട്ട് ജപ്പാനിലെ വാർത്താ ചാനലിനും വെള്ളിയാഴ്ച അബദ്ധം സംഭവിച്ചിരുന്നു. എൻഎച്ച്കെ ചാനലാണ് ജപ്പാനു നേരെ ഉത്തര കൊറിയ മിസൈൽ പ്രയോഗിച്ചെന്നും അത് വടക്കുകിഴക്കു ഭാഗത്തുള്ള ഹൊക്കൈഡോ ദ്വീപ സമൂഹങ്ങൾക്കു സമീപം കടലിൽ വീണെന്നുമുള്ള അലേർട്ട് നൽകിയത്. എന്നാൽ വാർത്ത പരിശീലനത്തിന്റെ ഭാഗമായിട്ടാണ് അലേർട്ട് എന്ന് ചാനൽ പിന്നീട് തിരുത്തി. ഉത്തര കൊറിയയും യുഎസും തമ്മിലുള്ള ബന്ധം വഷളായിത്തന്നെ തുടരുകയാണ്.
   Published by:Gowthamy GG
   First published:
   )}