• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉത്തരകൊറിയയ്‌ക്കെതിരെ പുതിയ പദ്ധതികളുമായി യു.എസ്

5ജി വരിക്കാരല്ലാത്തവര്‍ നെറ്റ്വര്‍ക്കില്‍ കടന്നുകയറാന്‍ പറ്റാത്തവിധം സംവിധാനം ഒരുക്കാനാണ് ലക്ഷ്യം

news18
Updated: February 10, 2018, 5:10 PM IST
ഉത്തരകൊറിയയ്‌ക്കെതിരെ പുതിയ പദ്ധതികളുമായി യു.എസ്
5ജി വരിക്കാരല്ലാത്തവര്‍ നെറ്റ്വര്‍ക്കില്‍ കടന്നുകയറാന്‍ പറ്റാത്തവിധം സംവിധാനം ഒരുക്കാനാണ് ലക്ഷ്യം
news18
Updated: February 10, 2018, 5:10 PM IST
 

വാഷിംഗ്ടണ്‍ : ഉത്തരകൊറിയയുടെ ഫോണ്‍ ചോര്‍ത്തല്‍ നടപടികള്‍ക്ക് നടപടിയിടാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് യു.എസ്. ഇതിനായി അതിവേഗ 5ജി വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് അടക്കമുള്ളവ കൊണ്ടു വരും. ഏഴെട്ട് മാസത്തിനുള്ളില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5ജി വരിക്കാരല്ലാത്തവര്‍ നെറ്റ്വര്‍ക്കില്‍ കടന്നുകയറാന്‍ പറ്റാത്തവിധം സംവിധാനം ഒരുക്കാനാണ് ലക്ഷ്യം. ഇതിനായി താഴേനിലയില്‍ നിന്നു തന്നെ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തരകൊറിയ തങ്ങളുടെ മുഖ്യശത്രുവായി കണക്കാക്കിയിരിക്കുന്നത് യു.എസിനെയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയുടെ കിം ജോങ് ഉന്നും തമ്മിലുള്ള ശത്രുതയും തര്‍ക്കങ്ങളും പരസ്യമായ കാര്യവുമാണ്. കൂടാതെ യു.എസിനെ ഏതുവിധേനെയും തകര്‍ക്കുമെന്ന് ഉത്തരകൊറിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്. ആ സാഹചര്യത്തില്‍ കൂടിയാണ് സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തി ഉത്തരകൊറിയയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ യു.എസ് നീക്കം തുടങ്ങിയിരിക്കുന്നത്.

 

 

 

 
First published: January 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍