• HOME
 • »
 • NEWS
 • »
 • world
 • »
 • യുസ് പാസ്‌പോർട്ടിൽ LGBTQI+ വിഭാഗത്തിന് പ്രത്യേക ഓപ്ഷൻ; പുതിയ പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക

യുസ് പാസ്‌പോർട്ടിൽ LGBTQI+ വിഭാഗത്തിന് പ്രത്യേക ഓപ്ഷൻ; പുതിയ പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക

പുതിയ നീക്കത്തിന് അൽപ്പം സമയമെടുത്തേക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  പാസ്‌പോർട്ടിൽ LGBTQI+ വിഭാഗത്തിന് പ്രത്യേക ഓപ്ഷൻ ആരംഭിക്കാനൊരുങ്ങി അമേരിക്ക. എന്നാൽ ആൺ, പെൺ എന്നീ ഓപ്ഷനുകൾക്ക് പുറമേ പാസ്പോ‍ർട്ടിൽ പുതിയൊരു ഓപ്ഷൻ കൂടി ചേർക്കാൻ അൽപ്പം സമയമെടുത്തേക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. പാസ്‌പോർട്ടിൽ പുരുഷനാണോ സ്ത്രീയാണോ എന്ന് സ്വയം തിരഞ്ഞെടുക്കുന്നതിന് ആളുകളെ അനുവദിക്കുന്ന പുതിയ നിയമ മാറ്റവും ബ്ലിങ്കൻ പ്രഖ്യാപിച്ചു.

  മുമ്പ്, ജനന സർട്ടിഫിക്കറ്റിലുള്ള ലിംഗത്തിൽ നിന്ന് വ്യത്യസ്തമായ ലിം​ഗം പാസ്പോ‍ർട്ടിൽ തിര‍ഞ്ഞെടുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. പാസ്‌പോർട്ട് ഉടമയ്ക്ക് കഴിയുന്നത്ര സുഗമമായ യാത്രാ അനുഭവം ഉറപ്പാക്കാൻ വകുപ്പ് മറ്റ് ഏജൻസികളുമായി ചേ‍ർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​ഗവ‍ൺമെന്റിന്ററെ പ്രത്യേക വെബ് പേജിലൂടെ പാ‍സ്പോ‍ർട്ടിലെ മാറ്റങ്ങളുടെ പുരോഗതി ആളുകൾക്ക് അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

  പുതിയ നീക്കത്തിലൂടെ എൽ‌ജിബിടിക്യുഐ+ കമ്മ്യൂണിറ്റിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്ന് ബ്ലിങ്കൻ പറഞ്ഞു. നോൺ‌ബൈനറി, ഇന്റർ‌സെക്സ്, ലിംഗമേതെന്ന് വ്യക്തമല്ലാത്ത യു‌എസ് പൗരന്മാർ‌ എന്നിവ‍ർക്ക് പുതിയ വിഭാ​ഗം തിരഞ്ഞെടുക്കാനാകും. പ്രസിഡന്റ് ജോ ബൈഡന്റെ എൽ‌ജിബിടി അജണ്ടയിലെ ഏറ്റവും പുതിയ നീക്കമാണിത്.

  ലോകമെമ്പാടുമുള്ള എൽജിബിടി വിഭാ​ഗക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഒരു പ്രത്യേക വിഭാ​ഗത്തെ നിയമിച്ചിരുന്നു. ട്രാൻസ്ജെൻഡർ സൈനികർക്ക് ലിംഗ സ്ഥിരീകരണ ശസ്ത്രക്രിയ ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

  ഔദ്യോഗിക രേഖകളിൽ ആണും പെണ്ണും എന്നിതിനൊപ്പം LGBTQI+ എന്ന ഓപ്ഷൻ ഇതിനകം നിരവധി രാജ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇതിനകം തന്നെ പാസ്‌പോർട്ടുകളിൽ LGBTQI+ വിഭാ​ഗക്കാ‍ർക്കായുള്ള ഓപ്ഷൻ ഉണ്ട്. നെതർലാൻഡ്‌സ് 2018ൽ ആദ്യത്തെ ജെൻ‍ഡ‍ർ-ന്യൂട്രൽ പാസ്‌പോർട്ട് പുറത്തിറക്കിയിരുന്നു.

  You may also like:Explained| ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു?

  ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടിക ഹെൻലി ആൻഡ് പാർട്ണേഴ്സ് പാസ്‌പോർട്ട് ഇൻഡക്സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ജപ്പാൻ വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. ജാപ്പനീസ് പാസ്‌പോർട്ടുകളാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോ‌ർട്ട്. സിംഗപൂർ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ, ജർമ്മനി എന്നിവ മൂന്നാം സ്ഥാനത്തുമാണ്.

  വിദേശ യാത്രയ്ക്ക് മുമ്പ് ഇപ്പോൾ മിക്ക രാജ്യങ്ങളിലും വാക്സിനേഷൻ വിശദാംശങ്ങൾ പാസ്പോ‍ർട്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ഇന്ത്യൻ പാസ്പോർട്ട് എങ്ങനെ ബന്ധിപ്പിക്കാമെന്ന് ആരോഗ്യ സേതു ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റിലെ പേര് പാസ്‌പോർട്ടിലെ പേരുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വ്യക്തികൾക്ക് പേര് തിരുത്തലിനായി അഭ്യർത്ഥിക്കാമെന്നും ആരോ​ഗ്യസേതു ആപ്പ് അറിയിച്ചിരുന്നു. എന്നാൽ, പേര് തിരുത്താനുള്ള അഭ്യർത്ഥന ഒരു തവണ മാത്രമേ ചെയ്യാൻ കഴിയൂ.
  Published by:Naseeba TC
  First published: