വാഷിംഗ്ടണ്‍: സിറിയയിലെ ഭൂഗർഭ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കണ്ടെത്തിയ നായയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക. ബെല്‍ജിയന്‍ മലിനോയ്സ് വിഭാഗത്തില്‍പെട്ട വേട്ടനായയുടെ ചിത്രം തിങ്കളാഴ്ച പുറത്തുവിട്ടത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. സിറിയയിലെ അമേരിക്കന്‍ സൈനിക നീക്കത്തില്‍ പങ്കെടുത്ത നായയ്ക്ക് ബാഗ്ദാദി കൊല്ലപ്പെട്ട സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
Also Read- ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു; മരിച്ചത് തമിഴ്നാട് സ്വദേശി മണിവാസകം
'ഐഎസ് തലവനെ പിടികൂടാനും കൊല്ലാനുമുള്ള മഹത്തായ ജോലി ചെയ്ത അസാധാരണ നായയുടെ ചിത്രം രഹസ്യപ്പട്ടികയില്‍ നിന്നും നീക്കുന്നു.' എന്ന കുറിപ്പോടെ ട്രംപ് നായയുടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം നായയുടെ പേരും മറ്റു വിവരങ്ങളുമെല്ലാം അമേരിക്ക രഹസ്യമായി തന്നെ വെച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലെ റെയ്ഡില്‍ നായ മഹത്തായ സേവനമാണ് ചെയ്തതെന്ന തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്മാന് ജനറൽ മാര്‍ക്ക് മിലിയും പറഞ്ഞിരുന്നു.
We have declassified a picture of the wonderful dog (name not declassified) that did such a GREAT JOB in capturing and killing the Leader of ISIS, Abu Bakr al-Baghdadi! pic.twitter.com/PDMx9nZWvw
— Donald J. Trump (@realDonaldTrump) October 28, 2019
ബങ്കറിനുള്ളില്‍ അല്‍ ബാഗ്ദാദിയും മൂന്ന് മക്കളും കൊല്ലപ്പെട്ട സ്ഫോടനത്തില്‍ നായയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ മുറിവ് നിസ്സാരമാണെന്നും എത്രയും പെട്ടെന്ന് തന്നെ പരിക്ക് ഭേദമായി തിരിച്ചുവന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നും മിലി പറഞ്ഞു. നായയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് അമേരിക്കയുടെ പദ്ധതി. നായയുടെ പേര് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് മിലി ആവര്‍ത്തിച്ചു.
Also Read- മാവോയിസ്റ്റ് വേട്ട; സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന് കാനം
ശത്രു സൈന്യത്തെയും അവര്‍ വെയ്ക്കുന്ന സ്ഫോടക വസ്തുക്കളും മുന്‍കൂട്ടി കണ്ടെത്താന്‍ അമേരിക്കന്‍ സേന ബല്‍ജിയന്‍ മലിനോയ്സ് വിഭാഗത്തില്‍ പെട്ട നായകളുടെ സേവനം ഉപയോഗിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഇത്തരം നായകള്‍ മികച്ച സേവനമാണ് ചെയ്യുന്നത്. 2011ല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ അൽഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് വേട്ട നടത്തിയ അമേരിക്കന്‍ സീലുകള്‍ ഈ ഇനത്തില്‍ പെടുന്ന കെയ്റോ എന്ന നായയുടെ സേവനം ഉപയോഗിച്ചിരുന്നു. ലാദന് വേട്ടയില്‍ പങ്കാളികളായ കമാന്റോകളെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ പ്രസിഡന്റ് ബാരാക് ഒബാമ കെയ്റോയേയും ആദരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Donald trump, ISIS connection, Islamic state