• HOME
  • »
  • NEWS
  • »
  • world
  • »
  • 'ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല; എല്ലാം കാലം പറയും': തോൽവിക്ക് ശേഷം ഭാവിയെകുറിച്ച് ആദ്യമായി ഡൊണാൾഡ് ട്രംപ്

'ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല; എല്ലാം കാലം പറയും': തോൽവിക്ക് ശേഷം ഭാവിയെകുറിച്ച് ആദ്യമായി ഡൊണാൾഡ് ട്രംപ്

തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചത് മുതൽ തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ട്രംപ് പക്ഷത്തിന്റെ ആരോപണം.

ഡൊണാൾഡ് ട്രംപ്

ഡൊണാൾഡ് ട്രംപ്

  • Share this:
    വാഷിങ്ടൺ: തെരഞ്ഞെടുപ്പിലെ തോൽവി ഡൊണാൾഡ് ട്രംപ് അംഗീകരിക്കുമോ?. വിവിധ കോണുകളിൽ നിന്നുയരുന്ന ചോദ്യം ഇതാണ്. ഇപ്പോൾ തെര‍ഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ഭാവിയെ കുറിച്ച് ഡൊണാൾഡ് ട്രംപ് സംസാരിച്ചിരിക്കുകയാണ്. പരാജയം അംഗീകരിക്കില്ലെന്ന ആദ്യ നിലപാടിൽ നിന്ന് ട്രംപ് മാറുന്നുവെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    Also Read- അൽ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമൻ അൽ മുഹമ്മദ് അൽ- മസ്റി ഇറാനിൽ കൊല്ലപ്പെട്ടു

    'എല്ലാം കാലം പറയും' എന്ന് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഗം. വാക്സിൻ നിർമാണത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ഇനിയൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനുശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: "നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം ലോക്ക്ഡൗണിലേക്ക് പോവില്ല"- ട്രംപ് പറഞ്ഞു.

    Also Read- 'ചായവിൽപനയിൽ നിന്ന് പ്രധാനമന്ത്രി പദത്തില്‍; മുഖ്യപരിഷ്ക്കർത്താവ്'; മോദിയെ കുറിച്ച് ഒബാമ

    ഈ വാക്കുകളോടെയാണ് ട്രംപിന്റെ മനംമാറ്റം ചർച്ചയായത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചത് മുതൽ തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ട്രംപ് പക്ഷത്തിന്റെ ആരോപണം. ഇതിനെതിരെ വിവിധ സ്റ്റേറ്റുകളിൽ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ മിക്ക കോടതികളും ഇതു തള്ളി. ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കി.



    ജോർജിയ, നോർത്ത് കാരലൈന എന്നീ സംസ്ഥാനങ്ങളിലെ ഫലവും വെള്ളിയാഴ്ച വന്നു. റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ജോർജിയ ബൈഡൻ കൈയടക്കിയപ്പോൾ നോർത്ത് കാരലൈന ട്രംപിനൊപ്പം നിന്നു. ഇതോടെ 306 ഇലക്ട്രൽ വോട്ടുകളുമായി ഭൂരിപക്ഷത്തിൽ ബൈഡൻ വ്യക്തമായ മേധാവിത്വം നേടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് തോൽവി പരോക്ഷമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവന എത്തുന്നത്.
    Published by:Rajesh V
    First published: