'സുഖമായി മടങ്ങിയെത്തിയതിൽ സന്തോഷം': കിം ജോംഗ് ഉന്നിന്‍റെ മടങ്ങി വരവിൽ പ്രതികരിച്ച് ട്രംപ്

ഒരു രാസവള നിർമ്മാണ കമ്പനിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഉന്നിന്റെ ദൃശ്യങ്ങൾ ഉത്തര കൊറിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്

News18 Malayalam | news18-malayalam
Updated: May 3, 2020, 8:50 AM IST
'സുഖമായി മടങ്ങിയെത്തിയതിൽ സന്തോഷം': കിം ജോംഗ് ഉന്നിന്‍റെ മടങ്ങി വരവിൽ പ്രതികരിച്ച് ട്രംപ്
Kim Jong Un, Donald Trump
  • Share this:
വാഷിംഗ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മടങ്ങി വരവിൽ സന്തോഷം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരോഗ്യനിലയെക്കുറിച്ചും മരണത്തെ സംബന്ധിച്ചും ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം ജോംഗ് ഉൻ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പ്രതികരണവുമായെത്തിയിരിക്കുന്നത്.

'അദ്ദേഹം മടങ്ങിയെത്തിയതിൽ സന്തോഷം; സുഖമായി ഇരിക്കുന്നതിലും' ട്രംപ് ട്വിറ്ററിൽ കുറിച്ചു. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കിം ജോംഗ് ഉൻ ഒരു പൊതുചടങ്ങിലെത്തിയത്. ഒരു രാസവള നിർമ്മാണ കമ്പനിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഉന്നിന്റെ ദൃശ്യങ്ങൾ ഉത്തര കൊറിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ചിരിച്ചും സിഗരറ്റ് വലിച്ചും അതീവ ഉന്മേഷവാനായി തന്നെയാണ് ദൃശ്യങ്ങളിൽ ഭരണാധികാരി കാണപ്പെട്ടതും.

TRENDING:കൊറോണ വൈറസ് ട്രംപിന് വിനയാകുന്നു; നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വെല്ലുവിളിയാകും? [NEWS]'കോവിഡ് ചെറിയൊരു പനി; വീട്ടിലടച്ചിരിക്കാതെ എല്ലാവരും ജോലിക്ക് പോകണം' : വിചിത്ര വാദങ്ങളുയർത്തുന്ന ബ്രസീൽ പ്രസിഡന്റിനെതിരെ പ്രതിഷേധം [NEWS]വിദേശ ഇന്ത്യക്കാർക്ക് വരാൻ യാത്രാക്കൂലിയില്ല; ഇതരസംസ്ഥാന തൊഴിലാളികൾക്ക് യാത്രാക്കൂലി കൈയിൽനിന്ന് [NEWS]

കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്ക മരണം സംഭവിച്ചു, മരിച്ചു എന്ന തരത്തിലൊക്കെ റിപ്പോർട്ടുകൽ പറത്തുവന്നിരുന്നു. ഏപ്രിൽ 12നു ശേഷം പൊതുവേദികളിലെത്താതിരുന്നതിനെ തുടർന്നാണ് അഭ്യൂഹം പ്രചരിച്ചത്. എന്നാൽ റിപ്പോർട്ടുകളൊക്കെ കാറ്റിൽപ്പറത്തി കഴിഞ്ഞ ദിവസം പൂർണ്ണ ആരോഗ്യവാനായി തന്നെ ഉത്തര കൊറിയൻ ഭരണാധികാരി മടങ്ങിയെത്തുകയായിരുന്നു. 
First published: May 3, 2020, 8:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading