പാക്കിസ്ഥാൻ 12 വിദേശ ഭീകര സംഘടനകളുടെ താവളം: യുഎസ് റിപ്പോർട്ട്
പാക്കിസ്ഥാൻ 12 വിദേശ ഭീകര സംഘടനകളുടെ താവളം: യുഎസ് റിപ്പോർട്ട്
നിരവധി സായുധ, രാജ്യാന്തര തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ് പാക്കിസ്ഥാനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് 1980 മുതല്‍ നിലവിലുള്ളതാണെന്നും സ്വതന്ത്ര കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ 'തീവ്രവാദ സംഘടനകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 12 ഗ്രൂപ്പുകളെങ്കിലും ഉണ്ടെന്നും അവയില്‍ അഞ്ചെണ്ണം ഇന്ത്യ കേന്ദ്രീകരിച്ചുള്ള ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവ പോലുള്ള ഭീകര സംഘടനകളാണെന്നും ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട്.
നിരവധി സായുധ, രാജ്യാന്തര തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ് പാക്കിസ്ഥാനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് 1980 മുതല്‍ നിലവിലുള്ളതാണെന്നും സ്വതന്ത്ര കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച നടന്ന ക്വാഡ് ഉച്ചകോടിയുടെ തലേന്നാണ് യുഎസ് കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പുകളെ അഞ്ച് വിഭാഗങ്ങളായി തരം തിരിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള ഭീകര സംഘടനകള്‍, അഫ്ഗാനിസ്ഥാന് ലക്ഷ്യമായവ, ഇന്ത്യ- കശ്മീര്‍ ലക്ഷ്യം വച്ചുള്ളവ, പ്രാദേശിക ഭീകര ഗ്രൂപ്പുകള്‍, വിഭാഗീയത (ഷിയ വിരുദ്ധ) അടിസ്ഥാനമാക്കിയുള്ളവ എന്നിങ്ങനെയാണ് അഞ്ചായി തരംതിരിച്ചിരിക്കുന്നത്.
1980 കളുടെ അവസാനത്തില്‍ പാകിസ്ഥാനില്‍ രൂപീകരിച്ച ലഷ്കര്‍-ഇ-തൊയ്ബ (LET) 2001 ല്‍ ഒരു വിദേശ ഭീകര സംഘടനയായി (FTO) മാറി. 'മുംബൈയിലെ 2008 ലെ പ്രധാന ആക്രമണങ്ങള്‍ക്കും മറ്റ് നിരവധി ഉന്നത ആക്രമണങ്ങള്‍ക്കും LET ഉത്തരവാദിയായിരുന്നുവെന്നും' സിആര്‍എസ് റിപ്പോര്‍ട്ട് പറയുന്നു.
2000 ല്‍ കശ്മീരി തീവ്രവാദി നേതാവ് മസൂദ് അസ്ഹര്‍ സ്ഥാപിച്ച ജെയ്ഷെ മുഹമ്മദ് (ജെഇഎം) 2001ല്‍ ഒരു എഫ്ടിഒ ആയി മാറി. എല്ഇടിയോടൊപ്പം ജെയ്ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെയുള്ള 2001ലെ ആക്രമണത്തിന് ഉത്തരവാദിയായിരുന്നു. സോവിയറ്റ് സൈന്യത്തോട് പോരാടാനായി 1980ലാണ് അഫ്ഗാനിസ്ഥാനില്‍ ഹരകത്ത് ഉള് ജിഹാദ് ഇസ്ലാമി (HUJI) രൂപീകരിക്കപ്പെട്ടത്. 2010ല്‍ ഇത് വിദേശ ഭീകര സംഘടനയായി മാറി.
'അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളില്‍ HUJI ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കശ്മീരിനെ പാകിസ്ഥാനിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (HM) 1989ല്‍ രൂപീകരിക്കപ്പെട്ട ഭീകര സംഘടനയാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയുടെ തീവ്രവാദ വിഭാഗമായാണ് ഇത് അറിയപ്പെടുന്നത്. 2017ല്‍ FTO ആയി മാറി. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലുതും പഴയതുമായ തീവ്രവാദ ഗ്രൂപ്പുകളില്‍ ഒന്നാണ് ഇത്. പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് തീവ്രവാദ ഗ്രൂപ്പുകളില്‍ അല്‍-ക്വയ്ദയും ഉള്‍പ്പെടുന്നു.
ജമ്മു കശ്മീരിലെ 2019 ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭീകരവാദത്തിന് ധനസഹായം നല്‍കാനും ഇന്ത്യ കേന്ദ്രീകരിച്ചുള്ള ചില തീവ്രവാദ ഗ്രൂപ്പുകളെ 'നിയന്ത്രിക്കാനും' പാകിസ്ഥാന് സര്‍ക്കാര്‍ സ്വീകരിച്ച 'നടപടികളും' റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ക്വയദ (AQIS), ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ പ്രൊവിന്‍സ് (ISKP അല്ലെങ്കില്‍ IS-K); അഫ്ഗാന് താലിബാന്, ഹഖാനി നെറ്റ്വര്‍ക്ക്, തെഹ്രിക്-ഇ-താലിബാന് പാകിസ്ഥാന് (ടിടിപി), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ജുണ്ടല്ല (ജയ്ഷ് അല്‍-അദ്ല്), സിപ-ഇ-സഹാബ പാകിസ്ഥാന് (എസ്എസ്പി), ലഷ്കര്‍-ഇ-ജാന്ഗ്വി (LEJ) എന്നിവയാണ് പാക്കിസ്ഥാനില്‍ വേരുകളുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.