• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കഴിക്കുമ്പോൾ സ്മാർട് ഫോൺ ഒന്ന് താഴെ വെക്കാമോ? എങ്കിൽ ഫ്രീ ആയി പിസ കഴിക്കാം

ഫോൺ ഉപയോഗിക്കുന്നത് കുറച്ചപ്പോൾ ലഭിച്ച ഗുണഫലങ്ങളാണ് ഇത്തരമൊരു ഓഫർ മുന്നോട്ടു വെയ്ക്കാൻ പ്രേരണയായതെന്ന് കടയുടെ സഹ ഉടമസ്ഥൻ വാരിന്ദർ മാൽഹി പറഞ്ഞു.

news18
Updated: June 11, 2019, 2:45 PM IST
കഴിക്കുമ്പോൾ സ്മാർട് ഫോൺ ഒന്ന് താഴെ വെക്കാമോ? എങ്കിൽ ഫ്രീ ആയി പിസ കഴിക്കാം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 11, 2019, 2:45 PM IST IST
  • Share this:
കാലിഫോർണിയ: സ്മാർട് ഫോൺ കൈയിൽ നിന്ന് മാറ്റുന്നത് അത്രമേൽ സങ്കടകരമായി കരുതുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ, ഭക്ഷണം കഴിക്കുന്ന സമയത്തെങ്കിലും സ്മാർട് ഫോൺ ഒന്ന് മാറ്റിപ്പിടിച്ചാൽ പിസ സൗജന്യമായി കഴിക്കാം. ഇവിടെയെങ്ങുമല്ല അങ്ങ് അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. ഭക്ഷണം കഴിക്കുന്ന സമയത്ത് മറ്റുള്ളവരുമായി വർത്തമാനം പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്.

ഏറ്റവും കുറഞ്ഞത് നാലുപേരെങ്കിലുമുള്ള ഗ്രൂപ്പ് ആൾക്കാർ സ്മാർട് ഫോൺ നോക്കാതെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ സൗജന്യപിസ നൽകുമെന്നാണ് പിസ കമ്പനി ഓഫർ നൽകുന്നത്. കാലിഫോർണിയയിലെ ഫ്രെസ്നോയിലെ കറി പിസ കമ്പനിയാണ് ഈ വമ്പൻ ഓഫർ ഉപഭോക്താക്കൾക്ക് മുമ്പിൽ വെയ്ക്കുന്നത്.

"നാലുപേരടങ്ങുന്ന ഒരു സംഘം റെസ്റ്റോറന്‍റിൽ ഒരുമിച്ച് എത്തിയാൽ അവർ എല്ലാവരും അവരുടെ സ്മാർട് ഫോണുകൾ റെസ്റ്റോറന്‍റിലെ ലോക്കറിൽ വെച്ച് പൂട്ടണം. ഭക്ഷണം കഴിച്ചു തീരുന്ന സമയം വരെ ഫോൺ ഉപയോഗിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ സൗജന്യമായി ഒരു പിസ ലഭിക്കും. അത് വേണമെങ്കിൽ അടുത്ത തവണ റെസ്റ്റോറന്‍റ് സന്ദർശിക്കുമ്പോൾ വാങ്ങാം അല്ലെങ്കിൽ വീട്ടിലേക്ക് അപ്പോൾ തന്നെ കൊണ്ടു പോകാവുന്നതാണ്. കൂടാതെ, സൗജന്യമായി ലഭിക്കുന്ന പിസ ആരുമില്ലാത്തവ‍ർക്ക് നൽകാനുള്ള ഓപ്ഷനുമുണ്ട്" - സോഷ്യൽ ന്യൂസ് ഡെയിലി റിപ്പോർട്ടിൽ പറയുന്നു.

"ഭക്ഷണം കഴിക്കുമ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫോൺ ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്. ഒപ്പമിരിക്കുന്നവരോട് സംസാരിക്കുന്നതിനും ആശയവിനിമയം വളരുന്നതിനും വേണ്ടി. ഫോൺ ഉപയോഗിക്കാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പിസ വീട്ടിലേക്ക് കൊണ്ടു പോകാം അതല്ലെങ്കിൽ ആവശ്യക്കാർക്ക് നൽകാവുന്നതാണ്. ഫ്രെസ്നോയിലെ ഭവനരഹിതർക്ക് എല്ലാ മാസവും സൗജന്യമായി കമ്പനി പിസ നൽകാറുണ്ട്. സൗജന്യമായി ലഭിക്കുന്ന പിസ നൽകുകയാണെങ്കിൽ ഇതിനൊപ്പം ചേർത്ത് ഭവനരഹിതർക്ക് എത്തിച്ചു നൽകുന്നതായിരിക്കും" - തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പിസ ഷോപ്പ് വ്യക്തമാക്കി.

ഫോൺ ഉപയോഗിക്കുന്നത് കുറച്ചപ്പോൾ ലഭിച്ച ഗുണഫലങ്ങളാണ് ഇത്തരമൊരു ഓഫർ മുന്നോട്ടു വെയ്ക്കാൻ പ്രേരണയായതെന്ന് കടയുടെ സഹ ഉടമസ്ഥൻ വാരിന്ദർ മാൽഹി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍