• HOME
  • »
  • NEWS
  • »
  • world
  • »
  • US State secretary mourn for Abe | യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജപ്പാൻ സന്ദർശിച്ചു; ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് ആന്റണി ബ്ലിങ്കൻ

US State secretary mourn for Abe | യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജപ്പാൻ സന്ദർശിച്ചു; ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് ആന്റണി ബ്ലിങ്കൻ

തിങ്കളാഴ്ച സെക്രട്ടറി ബ്ലിങ്കൻ ജപ്പാൻ സന്ദർശിക്കും.

  • Last Updated :
  • Share this:
    യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കൊല്ലപ്പെട്ട ജപ്പാന്റെ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വ്യക്തിപരമായ അനുശോചനം അറിയിച്ചു.
    ബാങ്കോക്കിൽ വെച്ചാണ് അദ്ദേഹം ജപ്പാൻ ജനതയെ തന്റെ അനുശോചനം അറിയിച്ചത്. മുതിർന്ന ജപ്പാനീസ് ഉദ്യോഗസ്ഥരുമായി ടോക്കിയോയിൽ നടത്തി ചർച്ചയിൽ
    യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് നെഡ് പ്രൈസ് ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ച സെക്രട്ടറി ബ്ലിങ്കൻ ജപ്പാൻ സന്ദർശിക്കും.

    വെള്ളിയാഴ്ച ജപ്പാനിലെ ഒരു ക്യാമ്പയിൻ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു, ജപ്പാന്റെ പ്രധാനമന്ത്രിപഥത്തിൽ ഏറ്റവുമധികം കാലം ഇരുന്ന ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്.
    അപൂർവ്വമായി മാത്രം തോക്ക് ആക്രമണങ്ങൾ നടന്നിട്ടുള്ള ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായ ജപ്പാനിൽ ആ രാജ്യത്തെ മുൻ പ്രധാനമന്ത്രിക്കാണ് ഈ അത്യാഹിതം സംഭവിച്ചതെന്നത് ആശ്ചര്യം ജനിപ്പിച്ച കാര്യമായിരുന്നു.

    അമേരിക്കയുമായി ദൃഢബന്ധം രൂപപ്പെടുത്തുവാൻ ആബെ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ചും പ്രതിരോധ രംഗത്ത്. യുദ്ധാനന്തര സമാധാന ചിന്തയെ ഒട്ടൊക്കെ ആബെ ഉപേക്ഷിക്കുക പോലും ചെയ്തു. അമേരിക്കയും ജപ്പാനുമായുള്ള ബന്ധം തങ്ങളുടെ വിദേശനയത്തിന്റെ ആണിക്കല്ലാണെന്ന് ശനിയാഴ്ച ബാലിയിൽ വെച്ച് നടന്ന ജി-20 സമ്മേളനത്തിൽ ബ്ലിങ്കൻ പറഞ്ഞിരുന്നു.
    ''ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രധാനമന്ത്രി ആബെ പുത്തൻ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. അമേരിക്കയിലേയും ജപ്പാനിലേയും ജനങ്ങൾക്കിടയിലും ഈ ബന്ധം അചഞ്ചലമായി നിലനിന്നു."

    സെക്രട്ടറി ബ്ലിങ്കൻ കൂട്ടിച്ചേർത്തു:

    ''അതിനാൽ ഞങ്ങൾ ജപ്പാനിലെ ജനങ്ങൾക്കൊപ്പം, പ്രധാനമന്ത്രി ആബെയുടെ കുടുംബത്തിനൊപ്പം ചേർന്നു നിൽക്കുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം നേരിട്ട് ജപ്പാന്റെ അംബാസിഡര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചിരുന്നു.




    Published by:Amal Surendran
    First published: