• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആഗോളഭീകരരുടെ പട്ടികയില്‍ ആറുപേര്‍ കൂടി

യു.എസ്. നാല് താലിബാന്‍ ഭീകരരെയും രണ്ട് ഹഖാനി നെറ്റ്‌വര്‍ക്ക് ഭീകരരെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

news18
Updated: February 10, 2018, 5:16 PM IST
ആഗോളഭീകരരുടെ പട്ടികയില്‍ ആറുപേര്‍ കൂടി
യു.എസ്. നാല് താലിബാന്‍ ഭീകരരെയും രണ്ട് ഹഖാനി നെറ്റ്‌വര്‍ക്ക് ഭീകരരെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി
news18
Updated: February 10, 2018, 5:16 PM IST
 

ഭീകരവിരുദ്ധ പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം സഹകരിക്കണമെന്ന് പാകിസ്താനോട് യു.എസ്. നാല് താലിബാന്‍ ഭീകരരെയും രണ്ട് ഹഖാനി നെറ്റ്‌വര്‍ക്ക് ഭീകരരെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷമായിരുന്നു യു.എസിന്റെ പ്രതികരണം.

താലിബാന്‍ നേതാക്കളായ അബ്ദുല്‍ സമദ് സാനി, അബ്ദുല്‍ ഖാദിര്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപ്പല്‍സായ്, മൗലവി ഇനായത്തുല്ല, ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കളായ ഫഖീര്‍ മുഹമ്മദ്, ഗുലാ ഖാന്‍ ഹമീദി എന്നിവര്‍ക്കാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യു.എസ്.സര്‍ക്കാര്‍ വിഭാഗമായ ട്രഷറി ഡിപ്പാര്‍ട്‌മെന്റിന്റെതാണ് നടപടി. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് യു.എസില്‍ സ്വത്ത് വകകള്‍ ഉണ്ടെങ്കില്‍ അത് മരവിപ്പിക്കും. ഇവരുമായി സാമ്പത്തിക വിനിമയം നടത്താന്‍ യു.എസ് പൗരന്‍മാര്‍ക്കും വിലക്കുണ്ട്.

ഭീകരര്‍ക്ക് സഹായം നല്‍കുന്ന നീക്കങ്ങള്‍ നിര്‍ത്തണമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയ യു.എസ്, ഭീകരവിരുദ്ധ പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 
First published: January 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍