• HOME
 • »
 • NEWS
 • »
 • world
 • »
 • US Special Election | യുഎസിലെ പ്രത്യേക തിരഞ്ഞെടുപ്പ്: ഗർഭച്ഛിദ്ര അവകാശങ്ങൾക്കുമേലുള്ള ഹിതപരിശോധനയാകുമോ?

US Special Election | യുഎസിലെ പ്രത്യേക തിരഞ്ഞെടുപ്പ്: ഗർഭച്ഛിദ്ര അവകാശങ്ങൾക്കുമേലുള്ള ഹിതപരിശോധനയാകുമോ?

ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥിയായ പാറ്റ് റയാൻ വോട്ടെടുപ്പിനെ ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് മേലുള്ള ഹിതപരിശോധനയാക്കി മാറ്റാൻ ശ്രമിച്ചിരുന്നു.

 • Last Updated :
 • Share this:
  നവംബറിലെ ഇടക്കാല ( midterm) തെരഞ്ഞെടുപ്പിന് (Election) മുന്നോടിയായി യുഎസിൽ (US ) ചൊവ്വാഴ്ച നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ (Special Election) പ്രകടമാകുന്നത് ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള (abortion) ജനങ്ങളുടെ പൊതുവികാരം ആയിരിക്കും എന്നാണ് വിലയിരുത്തൽ. ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ (Democrats) പ്രത്യുൽപാദനത്തിനുള്ള അവകാശങ്ങൾ (reproductive rights) ഒരു പ്രധാന പ്രചാരണ വിഷയമാക്കാൻ ശ്രമിച്ചിരുന്നു.

  എംപയർ സ്‌റ്റേറ്റിന്റെ ലെഫ്റ്റനന്റ് ഗവർണറാകുന്നതിനായി രാജിവെച്ച ഡെമോക്രാറ്റിക് അം​ഗമായ അന്റോണിയോ ഡെൽഗാഡോയ്ക്ക് പകരം മറ്റൊരാളെ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ന്യൂയോർക്കിലെ 19 ഡിസ്ട്രിക്ക്റ്റിൽ ചൊവ്വാഴ്ച പ്രത്യേക തിരഞ്ഞെടുപ്പ് നടന്നത്. ന്യൂയോർക്ക് നഗരത്തിനും സംസ്ഥാന തലസ്ഥാനമായ അൽബാനിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ഡിസ്ട്രിക്റ്റിൽ തിരഞ്ഞെടുപ്പ് എത്തിയത് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തു വന്ന് രണ്ട് മാസം തികയും മുമ്പാണ് എന്നതാണ് ശ്രദ്ധേയം. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പിന്റെ ഫലം വളരെ നിർണായകമായിരിക്കും. ​ഗർഭച്ഛി​ദ്രത്തിനുള്ള അവകാശം സംബന്ധിച്ചുള്ള രാജ്യത്തെ ജനങ്ങളുടെ പൊതുവികാരമായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വെളിപ്പെടാൻ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

  ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥിയായ പാറ്റ് റയാൻ വോട്ടെടുപ്പിനെ ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് മേലുള്ള ഹിതപരിശോധനയാക്കി മാറ്റാൻ ശ്രമിച്ചിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മാർക്ക് മോളിനാരോയും അദ്ദേഹത്തിന്റെ പാർട്ടിയും ഇത്തരം കാര്യങ്ങൾക്ക് എതിരാണെന്നും സ്ത്രീകളുടെ അവകാശങ്ങളിൽ വളരെ തീവ്ര നിലപാടാണ് അവരുടേതെന്നും അദ്ദേഹം ആരോപിച്ചു.

  “വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്, എങ്കിലും ഞങ്ങൾ പിന്നോട്ട് പോകില്ല. സ്വാതന്ത്ര്യത്തിന് മേലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്, ഇവിടെ പ്രതിരോധിക്കേണ്ടത് നമ്മളാണ്. നമ്മുടെ ജനാധിപത്യം ദുർബലമാണ്, പക്ഷേ ഞങ്ങൾ അതിനായി പോരാടും," വോട്ടെടുപ്പിന്റെ തലേന്ന് നടത്തിയ പ്രസ്താവനയിൽ റയാൻ പറഞ്ഞു.

  read also : ഇമ്രാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്; രാജ്യത്ത് ഫാസിസ്റ്റ് ഭരണമെന്ന് ഖാൻ

  അതേസമയം ദശലക്ഷ കണക്കിന് ഡോളർ ചെലവഴിച്ച പ്രചരണത്തിൽ പണപ്പെരുപ്പവും ജീവിതച്ചെലവ് ഉയരുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മോളിനാരോ ചർച്ചവിഷമായി ഉയർത്തികാട്ടിയത്.
  "നമുക്ക് പരസ്പരം കരുതൽ നൽകാൻ ശ്രമിക്കാം. നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഠിനാധ്വാനം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്, നമുക്ക് എന്തും ഒരുമിച്ച് തരണം ചെയ്യാൻ കഴിയും," എന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിന് തലേദിവസം നൽകിയ സന്ദേശം.

  2020-ൽ പ്രസിഡന്റ് ജോ ബൈഡൻ ജില്ലയിൽ രണ്ട് പോയിന്റിൽ താഴെയാണ് നേടിയത്. അതേസമയം. 2016ൽ ഡൊണാൾഡ് ട്രംപ് ഏഴ് പോയിന്റ് നേടിയിരുന്നു. 2012-ൽ ബരാക് ഒബാമയ്ക്ക് ഇവിടെ വിജയം നേടാൻ കഴിഞ്ഞു.

  see also : പകർച്ചവ്യാധി നിയന്ത്രണത്തിലെ മുന്നണിപ്പോരാളി; ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു

  ഇടക്കാലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന് വേണ്ടിയും മത്സരിക്കാൻ ഇതുവരെയും നാമനിർദ്ദേശം ചെയ്യപ്പെടാത്ത റയാൻ രണ്ട് വ്യത്യസ്ത പ്രതിനിധിസഭകൾക്കായി രണ്ട് ഡിസ്ട്രിക്റ്റുകളിലെ രണ്ട് വ്യത്യസ്ത സീറ്റുകളിലാണ് ചൊവ്വാഴ്ച മത്സരിച്ചത്. ഡെമോക്രാറ്റിക് കമ്മറ്റി ചെയർമാരായ ജെറി നാഡ്‌ലറും കരോലിൻ മലോണിയും പരസ്പരം മത്സരിക്കുന്ന തെരഞ്ഞെടുപ്പ് ഉൾപ്പടെ നാമനിർദ്ദേശം ചെയ്യുന്നതിന് വേണ്ടിയുള്ള നിരവധി മത്സരങ്ങൾ ന്യൂയോർക്കിൽ നടത്തുന്നുണ്ട്. പ്രാഥമിക തിരഞ്ഞെടുപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.
  ഫ്ലോറിഡയിൽ, നവംബറിൽ ഗവർണർ റോൺ ഡിസാന്റിസിനെ നേരിടാനായി ഡെമോക്രാറ്റുകൾ അവരുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ആർക്ക് ലഭിക്കുമെന്ന് വോർട്ടർമാർ തീരുമാനിക്കും.
  Published by:Amal Surendran
  First published: