വാഷിങ്ടൺ: സൈന്യത്തിൽ ട്രാൻസ്ജെൻഡറുകളെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാടിന് യു.എസ്. സുപ്രീം കോടതിയുടെ അംഗീകാരം. നാലിനെതിരെ അഞ്ച് വോട്ടുകൾക്കാണ് കോടതി ഇതുസംബന്ധിച്ച കേസിൽ തീരുമാനത്തിലെത്തിയത്. നാല് ജഡ്ജിമാരുടെ എതിർപ്പോടെയാണ് വിധിന്യായം. ട്രാൻസ്ജെൻഡറുകളെയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെയും സൈനിക സേവനത്തിൽ നിന്ന് വിലക്കുന്നതാണ് ട്രംപിന്‍റെ നയം.
സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ കാര്യം 2017ൽ ട്വിറ്ററിലൂടെയാണ് പ്രസിഡന്‍റ് ട്രംപ് അറിയിച്ചത്. എന്നാൽ 2017 ഒക്ടോബറിൽ വാഷിങ്ടൺ ഫെഡറൽ കോടതി ഈ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ട്രാൻസ്ജെൻഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൈകടത്തുന്നുവെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡർ സർവീസ് അംഗങ്ങൾ നൽകിയ ഹർജിയിലായിരുന്നു അന്നത്തെ താൽക്കാലിക സ്റ്റേ.
മുമ്പ് സൈന്യത്തിൽ ലിംഗസമത്വം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ബറാക്ക് ഒബമാ പ്രസിഡന്‍റായിരുന്നപ്പോൾ ട്രാൻസ്ജെൻഡറുകൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ പിന്നീട് അധികാരത്തിലേറിയ ട്രംപ് ഇതിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.