• HOME
  • »
  • NEWS
  • »
  • world
  • »
  • Tornado | യു.എസ് കെന്റക്കിയിലെ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Tornado | യു.എസ് കെന്റക്കിയിലെ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യു.എസിന്റെ തെക്കന്‍ സംസ്ഥാനമായ കെന്റക്കിയിലാണ് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്

  • Last Updated :
  • Share this:
    കെന്റക്കി: യു.എസ് കെന്റക്കില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. വെള്ളിയാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് വീശിയത്. ദുരന്തത്തില്‍ 80 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

    യു.എസിന്റെ തെക്കന്‍ സംസ്ഥാനമായ കെന്റക്കിയിലാണ് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇവിടെ മാത്രമായി 70ലേറെ പേര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

    കെന്റക്കിയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നാണിതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സംഭവത്തില്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച് അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.



    യു.എസിലെ അര്‍ക്കന്‍സസ്, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, മിസൗറി എന്നീ അഞ്ചുസംസ്ഥാനങ്ങളെയാണ് കൊടുങ്കാറ്റ് ബാധിച്ചിരിക്കുന്നത്.

    തീയും പുകയും കലര്‍ന്ന ലാവ പുറകില്‍; നിലവിളിച്ച് ഓടുന്ന നാട്ടുകാര്‍

    ഇന്തൊനേഷ്യയില്‍ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതം മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചു. തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിക്കുന്നതിന്റെ മുന്നിലൂടെ ജീവനു വേണ്ടി നിലവിളിച്ചു കൊണ്ട് ഓടുന്ന നാട്ടുകാരുടേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

    12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. ഈ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് പുറത്തുവിട്ടത്.

    കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചിരുന്നു.

    ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്നിപര്‍വതങ്ങളിലൊന്നാണ് സെമേരു അഗ്നിപര്‍വ്വതം. സമുദ്രനിരപ്പില്‍നിന്നും 3,676 മീറ്റര്‍ ഉയരത്തിലാണണിത്. ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

    ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് ലാവാ പ്രവാഹം ആരംഭച്ചെതന്നാണ് റിപ്പോര്‍ട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    നിലവിലെ അവസ്ഥ ഭയാനകമാണെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തുനിന്നും ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്.
    Published by:Karthika M
    First published: