വാഷിംഗ്ടൺ: ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അതേദിവസം തന്നെ മറ്റൊരു ഇറാനിയൻ മിലിട്ടറി ഉദ്യോഗസ്ഥനെയും യു.എസ് ലക്ഷ്യം വെച്ചിരുന്നെന്ന് റിപ്പോർട്ട്. യമനിലുള്ള മുതിർന്ന ഇറാനിയൻ മിലിട്ടറി ഉദ്യോഗസ്ഥനെ ആയിരുന്നു യു എസ് വധിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു മുതിർന്ന യു എസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, മിഷന്‍റെ വിശദാംശങ്ങൾ നൽകാൻ ഇദ്ദേഹം തയ്യാറായില്ല.
ജനുവരി രണ്ടിന് യെമനിൽ ഉണ്ടായ വ്യോമാക്രമണത്തിന്‍റെ റിപ്പോർട്ട് തങ്ങൾ കണ്ടെന്ന് പെന്‍റഗൺ വക്താവ് കമാൻഡർ റെബേക്ക റെബാറിച്ച് പറഞ്ഞു. തീവ്രവാദികൾക്കും അമേരിക്കയുടെ മറ്റ് എതിരാളികൾക്കും സുരക്ഷിതമായ ഇടമായി ഇത് പണ്ടുമുതലേ അറിയപ്പെടുന്നതാണെന്നും വക്താവ് വ്യക്തമാക്കി. ഈ മേഖലയിലെ ആരോപണവിധേയമായ ഓപ്പറേഷനെക്കുറിച്ച് പ്രതിരോധവകുപ്പ് ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യു എസ് വ്യോമാക്രമണത്തിൽ ആയിരുന്നു ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവനായിരുന്നു ജനറൽ ഖാസിം സുലൈമാനി. ഇറാന്‍റെ പിന്തുണയുള്ള പോപുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ - മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ പിൻഗാമി ആരാകും?
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞദിവസം എട്ടു കോടി ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുലൈമാനിയുടെ അന്ത്യയാത്രയുടെ തൽസമയ സംപ്രേഷണത്തിനിടെ ഔദ്യോഗിക ടിവി ചാനലിലാണ് ഇതുസംബന്ധിച്ച ആഹ്വാനമുയർന്നത്.
ഇതിനിടെ, അമേരിക്കൻ സൈന്യത്തെ ഇറാൻ ഭീകരായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ബില്‍ ഇറാന്‍ പാര്‍ലമെന്‍റില്‍ പാസായി. ഇറാൻ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. യുഎസ് പ്രതിരോധ വിഭാഗമായി പെന്‍റഗണിനെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പ്രമേയം ഐകകണ്‌ഠ്യേനയാണ് പാര്‍ലമെന്‍റ് പാസാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IRAN, Iran Attack, Iran missile attacks, Washington