• HOME
  • »
  • NEWS
  • »
  • world
  • »
  • കമല ഹാരിസിന്റെ വസ്ത്രത്തെച്ചൊല്ലി വിവാദം; ഇറ്റാലിയൻ വസ്ത്രങ്ങൾ ധരിക്കുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ്!

കമല ഹാരിസിന്റെ വസ്ത്രത്തെച്ചൊല്ലി വിവാദം; ഇറ്റാലിയൻ വസ്ത്രങ്ങൾ ധരിക്കുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ്!

ആഡംബര ഇറ്റാലിയൻ ബ്രാൻഡായ ഡോൾസ് ആൻഡ് ഗബ്ബാനയുടെ വസ്ത്രമാണ് ഹാരിസ് ധരിച്ചിരുന്നത്. എന്നാൽ വംശീയതയുടെ പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുള്ള ബ്രാൻഡ് ആണ് ഡോൾസ് ആൻഡ് ഗബ്ബാന.

കമല ഹാരിസ്

കമല ഹാരിസ്

  • Share this:
    യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസ്, അടുത്തിടെ ധരിച്ച വസ്ത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നു. ആഡംബര ഇറ്റാലിയൻ ബ്രാൻഡായ ഡോൾസ് ആൻഡ് ഗബ്ബാനയുടെ (Dolce and Gabbana) വസ്ത്രമാണ് ഹാരിസ് ധരിച്ചിരുന്നത്. എന്നാൽ വംശീയതയുടെ പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുള്ള ബ്രാൻഡ് ആണ് ഡോൾസ് ആൻഡ് ഗബ്ബാന. അതുകൊണ്ട് തന്നെ ഇതേ ബ്രാൻഡ് വസ്ത്രം ധരിച്ച കമല ഹാരിസിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

    Also Read- World Cancer Day| 'അർബുദം എങ്ങനെ തടയാം': ലോക കാ൯സർ ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

    ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഡോൾസ് & ഗബ്ബാനയുടെ പോളോ നെക്കിലുള്ള വസ്ത്രം ധരിച്ചാണ് ഹാരിസിന്റെ ഫോട്ടോ പുറത്തു വന്നിരിക്കുന്നത്. കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വാക്സിനേഷൻ സമയത്തും കമലാ ഹാരിസ് ഇതേ ബ്രാൻഡിന്റെ തന്നെ വസ്ത്രമാണ് ധരിച്ചിരുന്നത്. അമേരിക്കയിലെ ജനപ്രിയ വെബ്‌സൈറ്റ് നടത്തുന്ന വിട്ടോറിയ വിഗോൺ കമലാസ് ക്ലോസറ്റ് എന്ന പേരിൽ അടുത്തിടെ കമല ഹാരിസ് ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.

    Also Read- World Cancer Day| 'കാൻസർ കരളിലും; ഇനി അധികമൊന്നും ചെയ്യാനില്ല'; അവസാനം വരെയും കത്തി ജ്വലിക്കുമെന്ന് നന്ദു; കണ്ണുനനയിക്കും കുറിപ്പ്

    അടുത്തിടെ, വിഗോൺ തന്റെ വെബ്സൈറ്റിലൂടെ കമലാ ഹാരിസ് വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ചോദ്യം ചെയ്യുകയും ഡോൾസ് & ഗബ്ബാനയെക്കുറിച്ച് ഉയരുന്ന വംശീയ പ്രശ്നങ്ങളെക്കുറിച്ച് ഹാരിസിന് അറിയില്ലേ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ആദ്യ ദിവസങ്ങളിൽ തന്നെ കമലാ ഹാരിസ് വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വിഗോൺ അഭിപ്രായപ്പെട്ടു.

    Also Read- അധ്യാപികയിൽ നിന്ന് വീട്ടമ്മ; ഇപ്പൊ മിസ് കേരളയിൽ തിളങ്ങിയ ഡിസൈനറായി ദീപ്തി സെബാസ്റ്റ്യൻ

    ഹാരിസിന് ചില അമേരിക്കൻ ബ്രാൻഡുകൾ തെരഞ്ഞെടുക്കാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ വിദേശ വസ്ത്രം ധരിച്ചാണ് കമല ഹാരിസ് വൈസ് പ്രസിഡന്റായി രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്നും അവർ ആരോപിച്ചു. അമേരിക്കൻ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ ചെറിയ തോതിലെങ്കിലും രാജ്യത്തെ ബിസിനസിനെ ഉയർത്താൻ കഴിയുമെന്നും വിഗോൺ പറഞ്ഞു.

    2018ൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ചില വീഡിയോകളെ തുടർന്ന് ഡോൾസ് ആൻഡ് ഗബ്ബാന വിവാദത്തിലും വംശീയാധിക്ഷേപ ആരോപണത്തിലും കുടുങ്ങിയിരുന്നു. ഇതിനെ തുടർന്ന് ചൈനയിലെ ഡി & ജി യുടെ ഫാഷൻ ഇവന്റ് റദ്ദാക്കുകയും ചെയ്തു. പിസ്സ കഴിക്കാൻ ബുദ്ധിമുട്ടുന്ന ചൈനീസ് സ്ത്രീയെ ചിത്രീകരിക്കുന്ന പരസ്യമാണ് വിവാദത്തിനിടയാക്കിയത്.
    എന്നാൽ യുഎസ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായ കമല ഹാരിസ് ഡോൾസ് ആൻഡ് ഗബ്ബാനയുടെ വസ്ത്രങ്ങളാണ് സത്യപ്രതിഞ്ജ ചടങ്ങിൽ ധരിച്ചിരുന്നത്.
    Published by:Rajesh V
    First published: