• HOME
  • »
  • NEWS
  • »
  • world
  • »
  • വോട്ട് ചെയ്യാനായി ആറു മണിക്കൂറോളം വരിയിൽ നിന്നു; കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ

വോട്ട് ചെയ്യാനായി ആറു മണിക്കൂറോളം വരിയിൽ നിന്നു; കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ

റിപ്പബ്ലിക്കൻ ടെക്സാസ് അറ്റോണി ജനറലായ കെൻ പാക്സറ്റണിന്റെ ഓഫീസാണ് റോഗ്രസിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോയത്.

Representational image.

Representational image.

  • Share this:
    വോട്ട് ചെയ്യാനായി ആറു മണിക്കൂറോളം വരിയിൽ നിന്ന് ശ്രദ്ധ നേടിയ അമേരിക്കയിലെ ഹോസ്റ്റൺ സ്വദേശി അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി. 2020ലെ ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൻ പ്രൈമറി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഹോസ്റ്റൺ സ്വദേശി ഹെർവിസ് റോഗ്രസാണ് അറസ്റ്റിലായത്.

    പരോളിലിറങ്ങിയ സമയത്ത് വോട്ട് ചെയ്യാൻ ആകില്ല എന്ന നിയമം ലംഘിച്ചാണ് ഹെർവിസ് റോഗ്രസ് വോട്ട് രേഖപ്പെടുത്തിയത് എന്നാണ് കണ്ടെത്തൽ. കവർച്ചാ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ റോഗ്രസ് പരോളിൽ ഇറങ്ങിയ സമയത്താണ് വോട്ട് ചെയ്തത്. പോളിംഗ് ബൂത്തിൽ പുലർച്ചെ 1.30 ഓടെ എത്തി ആറു മണിക്കൂറോളം വരി നിന്നാണ് റോഗ്രസ് വോട്ട് ചെയ്തത്.

    വലിയ വാർത്താപ്രാധാന്യം ഇത് നേടുകയും ചെയ്തിരുന്നു. വോട്ടു ചെയ്യുക എന്നത് തന്റെ കടമയാണെന്നും ഞാൻ അതിൽ അഭിമാനിക്കുന്നു എന്നുമായിരുന്നു റോഗ്രസ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

    'മുംബൈയിലെ മദർ തെരേസ'; 50 ആദിവാസി കുട്ടികളെ ദത്തെടുത്ത് രഹെന ഷെയ്ഖ് എന്ന പൊലീസുകാരി

    അനധികൃതമായി വോട്ട് ചെയ്യുക എന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. 2 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം. ജാമ്യം നേടാനായി 100,000 ഡോളറാണ് കെട്ടി വെക്കേണ്ടത്.

    വോട്ട് ചെയ്യാൻ താൻ അർഹൻ അല്ല എന്ന കാര്യം ഹെർവിസ് റോഗ്രസിന് അറിയില്ലായിരുന്നുവെന്ന് പ്രതിക്ക് വേണ്ടി ഹാജരായ ടെക്സാസിലെ അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയൻ അറ്റോണി ആന്ദ്രേ സെഗ്യൂറ വാദിച്ചു. 'നിയമപരമായി തനിക്ക് വോട്ട് ചെയ്യാനാകും എന്ന പൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് റോഗ്രസ് വോട്ട് ചെയ്തത്. ഈ കാരണത്താലാണ് ആറു മണിക്കൂറിൽ അധികം വേട്ട് ചെയ്യാനായി വരിയിൽ നിന്നത്. ശരിയായ കാര്യമാണ് ചെയ്യുന്നത് എന്ന പൂർണ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തനിക്ക് വോട്ട് ചെയ്യാൻ സാധ്യമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു അല്ലെങ്കിൽ മനപ്പൂർപ്പം അനധികൃതമായി വോട്ട് രേഖപ്പെടുത്തിയതാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത്,' - ആന്ദ്രേ സെഗ്യൂറ വിശദീകരിച്ചു. നിഷ്ക്കളങ്കമായ തെറ്റുകൾക്ക് ആളുകളെ ശിക്ഷിക്കരുത് എന്നും ആന്ദ്രേ സെഗ്യൂറ വാദിച്ചു.

    'ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കുറ്റകരം എന്ന് കരുതുന്നവർക്ക് ആരാധനയും ആരാധനാലയങ്ങളും വേണ്ടായിരിക്കും' - കുഞ്ഞാലിക്കുട്ടി

    വോട്ട് രേഖപ്പെടുത്തുന്നതിന് പല തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ടെക്സാസിലെ റിപ്പബ്ലിക്കൻസ് ശ്രമിക്കുന്നതിന് പിന്നാലെയാണ് റോഗ്രസിന്റെ അറസ്റ്റ്. മെയ് മാസത്തിൽ ഡെമോക്രാറ്റിംഗ് അംഗങ്ങളുടെ അർദ്ധ രാത്രിയിലെ നാടകീയമായ വാക്ക് ഔട്ടിനെ തുടർന്നാണ് വോട്ടു രേഖപ്പെടുത്തുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനുള്ള റിപ്പബ്ലിക്കൻ നീക്കത്തിന് തടയിട്ടത്. ഇത് രണ്ടാമതും കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാർ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം. കള്ള വോട്ടുകൾ കാരണമാണ് 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റതെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെറ്റായ അവകാശവാദത്തെ ചുവട് പിടിച്ചാണ് ഏറ്റവും വലിയ സ്റ്റേറ്റായ ടെക്സാസിൽ വോട്ടിംഗിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.

    റിപ്പബ്ലിക്കൻ ടെക്സാസ് അറ്റോണി ജനറലായ കെൻ പാക്സറ്റണിന്റെ ഓഫീസാണ് റോഗ്രസിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോയത്.
    Published by:Joys Joy
    First published: