യുഎസിലേക്ക് പോകണമെങ്കില്‍ ഇനി സോഷ്യല്‍മീഡിയ വിവരങ്ങളും നല്‍കണം
ഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്ന 7.1 ലക്ഷം പേരെയും നോണ്‍ ഇമിഗ്രന്റ് വീസയ്ക്കായി അപേക്ഷിച്ചിരിക്കുന്ന 1.4 കോടി പേരെയും ബാധിക്കുന്നതാണു പുതിയ നയം
Updated: March 30, 2018, 10:55 PM IST

വാഷിംഗ്ടണ്‍ : വിസാ നിയമങ്ങള്‍ കടുപ്പിച്ച് യുഎസ്. ഇനിമുതല്‍ യുഎസ് വിസയ്ക്ക് അപേക്ഷ നല്കുന്നവര് തങ്ങളുടെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കേണ്ടി വരും. രാജ്യസുരക്ഷയുടെ പേരിലാണ് വിസാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിക്കുകയോ ഉപേക്ഷി്ക്കുകയോ ചെയ്ത ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവയും അപേക്ഷക്കൊപ്പം നല്കാന് ട്രംപ് ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ പ്രകാരം യുഎസിലെത്തുന്ന എല്ലാവര്ക്കും ഇതു ബാധകമാണ്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ ഫോമും ഫെഡറല്‍ റജിസ്റ്റര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്ന 7.1 ലക്ഷം പേരെയും നോണ്‍ ഇമിഗ്രന്റ് വീസയ്ക്കായി അപേക്ഷിച്ചിരിക്കുന്ന 1.4 കോടി പേരെയും ബാധിക്കുന്നതാണു പുതിയ നയം. ഫെയ്സ്ബുക്കിലും ട്വിറ്ററ്റിലും ഉള്‍പ്പെടെ അപേക്ഷകന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആരംഭിച്ച എല്ലാ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങളുടെയും വിവരങ്ങള്‍ നല്‍കണം. ഇത് കൂടാതെ ഏതെങ്കിലും രാജ്യത്തു നിന്നു നാടു കടത്തപ്പെടുകയോ മറ്റു ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം.. അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുള്ള കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. അപേക്ഷകന്റെ ആരോഗ്യനില സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.
നേരത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഇത് പോലെ വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ പുതിയ നയം വരുന്നതോടെ എല്ലാവര്ക്കും ഇത് ബാധകമാകും. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടിയാണ് ഫോമില്‍ മാറ്റം വരുത്തുന്നതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് അറിയിച്ചിരിക്കുന്നത്. നയതന്ത്രതലത്തിലും ഔദ്യോഗികതലത്തിലും ലഭിക്കുന്ന വിസ അപേക്ഷകള്‍ക്കു പക്ഷേ പുതിയ നിയന്ത്രണങ്ങള്‍ ബാധകമാക്കില്ല. പുതിയ വിസ അപേക്ഷയില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്.

Loading...
Loading...