• HOME
  • »
  • NEWS
  • »
  • world
  • »
  • 'പോളണ്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടരുത് '; സഖ്യകക്ഷികളോട് അമേരിക്കയുടെ മുന്നറിയിപ്പ്‌

'പോളണ്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടരുത് '; സഖ്യകക്ഷികളോട് അമേരിക്കയുടെ മുന്നറിയിപ്പ്‌

ആക്രമണത്തെ കുറിച്ച് പ്രതികരിക്കുമ്പോൾ ജാഗ്രത പാലിക്കാൻ യുക്രൈയിൻ പ്രസിഡന്റ് അടക്കമുള്ള സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടു

  • Share this:
പോളണ്ടിലുണ്ടായ മിസൈലാക്രമണത്തിൽ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പുമായി അമേരിക്ക. അന്വേഷണം പൂർത്തിയാകുന്നതുവരെ പോളണ്ടിലുണ്ടായ ആക്രമണത്തെ കുറിച്ച് പ്രസ്താവനകൾ നടത്തരുതെന്നാണ് യൂറോപ്യൻ സഖ്യകക്ഷികൾക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. പൊളിറ്റിക്കോ റിപ്പോർട്ട് അനുസരിച്ച് പോളണ്ടിൽ ഈ ആഴ്ചയുണ്ടായ മിസൈൽ ആക്രമണത്തെ കുറിച്ച് അഭിപ്രായം പറയുമ്പോൾ സംയമനം പാലിക്കാൻ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.

ആക്രമണത്തെ കുറിച്ച് പ്രതികരിക്കുമ്പോൾ ജാഗ്രത പാലിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിയുടെ ഓഫീസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അമേരിക്കക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

അന്വേഷണം പൂർത്തിയാകുന്നതു വരെ പ്രസ്താവനകളൊന്നും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതെന്ന് അഭ്യർത്ഥിച്ച് നാറ്റോ സഖ്യകക്ഷികളുമായും അമേരിക്ക ഫോണിലൂടെ ബന്ധപ്പെട്ടു. പോളണ്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ റഷ്യയുമായി അമേരിക്കയും സഖ്യകക്ഷികളും തർക്കമുണ്ടായതിനു പിന്നാലെയാണ് പുതിയ വാർത്തകൾ പുറത്തു വരുന്നത്.

Also Read- അത് റഷ്യയുടേതല്ല; പോളണ്ടിൽ പതിച്ചത് യുക്രെയ്ൻ മിസൈലെന്ന് റിപ്പോർട്ട്

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമായിരുന്നുവെന്നും യുക്രൈനിൽ തുടരുന്ന റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഓർമപ്പെടുത്തലാണ് പോളണ്ടിലെ മിസൈലാക്രമണമെന്നായിരുന്നു അമേരിക്കയുടെ സ്ഥാനപതി ലിൻഡ തോമസ് ഗ്രീൻഫീൽഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
Also Read- കൊറിയൻ നേതാവ് കിം ജോങ് ഉൻ ലോകത്തിന് മുന്നില്‍ ആദ്യമായി സ്വന്തം മകളുമായി; ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പോളണ്ടിലെ പ്രെസെവോഡോ ഗ്രാമത്തിൽ മിസൈലാക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് കർഷകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദി റഷ്യയാണെന്നായിരുന്നു യുക്രൈൻ പ്രസിഡന്റിന്റെ ആരോപണം. എന്നാൽ യുക്രൈന്റെ മിസൈൽ അബദ്ധത്തിൽ പതിച്ചതാകാമെന്ന് പോളണ്ട് അറിയിച്ചത് യുക്രൈനെ പ്രതിരോധത്തിലാക്കി. ഈ വാദം യുക്രൈൻ തള്ളുകയും ചെയ്തിരുന്നു. യുക്രൈന്റ മിസൈൽ അബദ്ധത്തിൽ വീണതാണെന്ന് യു.എസും നാറ്റോയും സമ്മതിച്ചെങ്കിലും ആക്രമണത്തിന്റെ ആത്യന്തിക ഉത്തരവാദിത്വം പരക്കെ മിസൈലുകൾ തൊടുത്ത് ഭീതിസൃഷ്ടിച്ച റഷ്യക്കാണെന്നാണ് യുഎസ്സിന്റെ വാദം.
Published by:Naseeba TC
First published: