• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഉപരോധ ഭീഷണിയുമായി അമേരിക്ക; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാൻ


Updated: May 22, 2018, 12:10 PM IST
ഉപരോധ ഭീഷണിയുമായി അമേരിക്ക; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാൻ

Updated: May 22, 2018, 12:10 PM IST
വാഷിങ്ടൺ: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധം ഏർപ്പെടുത്തും എന്ന മുന്നറിയിപ്പുമായി അമേരിക്ക. അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തിയാൽ ഇറാൻ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താൻ കഷ്ടപ്പെടുമെടും എന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. അതേസമയം ഇറാന് എതിരെ കൂടുതൽ നടപടിയുമായി മുന്നോട്ട് പോയാൽ അമേരിക്ക വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ തിരിച്ചടിച്ചു.

2005ലെ ഇറാനുമായുളള ലോക രാജ്യങ്ങളുടെ ആണവകരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അമേരിക്ക ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് കൂടാതെയാണ് ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പ് നൽകിയത്. കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നത് ഇറാന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും വാഷിങ്ടണിൽ വച്ച് നടത്തിയ പ്രസംഗത്തിൽ പോംപിയോ വ്യക്തമാക്കി. എന്നാൽ എന്ത് തരം ഉപരോധമാണ് പുതിയതായി ഏർപ്പെടുത്തുക എന്നത് സംബന്ധിച്ച് വിശദീകരിക്കാൻ പോംപിയോ തയ്യാറായില്ല.

അതേസമയം അമേരിക്കയുടെ മുന്നറിയിപ്പിനോട് ശക്തമായ ഭാഷയിലാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പ്രതികരിച്ചത്. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുളള അമേരിക്കയുടെ നീക്കത്തെ ലോകം അംഗീകരിക്കില്ലെന്നും ഇറാനെ ചോദ്യം ചെയ്യാൻ അമേരിക്ക ആരാണെന്നും റൂഹാനി ചോദിച്ചു. ലോകത്തിനായി അമേരിക്ക തീരുമാനം എടുക്കുന്ന കാലം അവസാനിച്ചെന്നും എല്ലാ രാജ്യങ്ങൾക്കും അവരുടേതായ പരമാധികാരമുണ്ടെന്നും റുഹാനി കൂട്ടിച്ചേർത്തു.
Loading...

നേരത്തെ ഇറാനുമായുളള ആണവ കരാറിൽ തുടരണമെങ്കിൽ മുന്നോട്ട് വച്ച 12 ഇന നിർദേശങ്ങൾ ഇറാൻ പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുടെ ഈ നിർദേശങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറായിട്ടില്ല.
First published: May 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍