കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ടോ? പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 4, 2020, 5:49 PM IST
കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ടോ? പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്
News18 Malayalam
  • Share this:
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന കർശന നിലപാടുമായി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന.

പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.


യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്–ഏകാധിപത്യ പാർട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു ന്യായമായി യുഎസ്‍സിഐഎസ് പറയുന്നത്. വ്യാപാര തർക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിർമാണം, സിൻജിയാങ്ങിൽ ഉയിഗുറുകൾക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായി അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസമുണ്ട്.
ചൈനയെ നേരിടുന്നതിന് യുഎസ് സര്‍ക്കാര്‍ ദീര്‍ഘകാല നയം നടപ്പാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.


Published by: Aneesh Anirudhan
First published: October 4, 2020, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading