• HOME
  • »
  • NEWS
  • »
  • world
  • »
  • War in Ukraine |യു.എസ് സൈന്യത്തെ അയക്കില്ല; പുടിനും അദ്ദേഹത്തിന്റെ രാജ്യവും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും; ജോ ബൈഡന്‍

War in Ukraine |യു.എസ് സൈന്യത്തെ അയക്കില്ല; പുടിനും അദ്ദേഹത്തിന്റെ രാജ്യവും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും; ജോ ബൈഡന്‍

റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍ കൂടി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും.

ഉക്രെയ്ന്‍ വിഷയം

ഉക്രെയ്ന്‍ വിഷയം

  • Last Updated :
  • Share this:
    വാഷിങ്ടണ്‍: യുക്രെയ്ന്‍ (Ukraine) വിഷയത്തില്‍ പ്രതികരിച്ച് യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden). പുടിന്‍ അതിക്രമിയാണെന്ന് വിശേഷിപ്പിച്ച ജോ ബൈഡന്‍ യുദ്ധം തിരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. റഷ്യക്കെതിരെ (Russia) കൂടുതല്‍ കടുത്ത ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

    യുക്രെയ്‌നിലേക്ക് യു.എസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 'അന്താരാഷ്ട്ര വേദിയില്‍ പുടിന്‍ പരിഹാസ്യനാകും. യുക്രെയ്‌നെതിരെ ഒട്ടും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുടിന്റെ നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും'- ബൈഡന്‍ പറഞ്ഞു.

    റഷ്യക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ബൈഡന്‍ നടത്തി. റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍ കൂടി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

    സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം. പുടിനുമായി സംസാരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

    War in Ukraine| 'അക്രമം അവസാനിപ്പിക്കണം, ചർച്ചകളിലൂടെ പരിഹാരം കാണണം'; പുടിനോട് നരേന്ദ്ര മോദി; ഇരുവരും ചർച്ച നടത്തി

    റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) റഷ്യൻ പ്രസിഡന്റ് വ്ളാ‍ഡിമിർ പുടിനുമായി (Vladimir Putin) സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. അക്രമം നിർത്തണമെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

    ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.

    യുക്രെയ്‌നിനെതിരായ തന്റെ “പ്രത്യേക ഓപ്പറേഷനെ” കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതിൽ റഷ്യ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും അയൽരാജ്യത്തിന് നേരെ സമ്പൂർണ ആക്രമണം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ ഒരു രാജ്യം മറ്റൊന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

    റഷ്യയും നാറ്റോയും ‌തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന തന്റെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി മോദി ആവർത്തിച്ചതായി പിഎംഒ പ്രസ്താവിച്ചു. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നയതന്ത്ര ചർച്ചകളുടേയും സംഭാഷണങ്ങളുടേയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു," വാർത്താക്കുറിപ്പിൽ പറഞ്ഞു.

    ഇത് മാത്രമല്ല, യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി മോദി പുടിനുമായി വിശദമായി സംസാരിച്ചു. യുക്രെയ്നിലെ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. കൂടാതെ അവരുടെ സുരക്ഷിതമായി മടക്കിക്കൊണ്ടവരുന്നതിന് ഇന്ത്യ ഉയർന്ന മുൻഗണന നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.

    തങ്ങളുടെ ഉദ്യോഗസ്ഥരും നയതന്ത്ര സംഘങ്ങളും വിഷയങ്ങളിൽ പതിവ് സമ്പർക്കം പുലർത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോദിയും പുടിനും സമ്മതിച്ചതായി പിഎംഒ അറിയിച്ചു.
    Published by:Sarath Mohanan
    First published: